KannurKeralaNattuvarthaNews

നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് അപകടം : ഏഴ് പേർക്ക് പരിക്ക്

കണ്ണൂരില്‍ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്

കണ്ണൂര്‍: ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ഏഴ് പേര്‍ക്ക് പരിക്കേറ്റു.

കണ്ണൂര്‍ കണ്ണോത്തുംചാലില്‍ രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം നടന്നത്. കണ്ണൂരില്‍ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബസ് ദേശീയപാതയോട് ചേര്‍ന്നുള്ള താഴ്ചയിലേക്ക് മറിയുകയായിരുന്നു.

Read Also : പ്രക്ഷോഭത്തിൽ പങ്കെടുക്കരുത്: ശ്രീലങ്കയിലെ പൗരന്മാർക്ക് നിർദ്ദേശം നൽകി ചൈന

മഴയുള്ള സമയത്ത് ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയായിരുന്നു അപകടമെന്നാണ് റിപ്പോര്‍ട്ട്. പരുക്കേറ്റ ഏഴു പേരെയും സമീപത്തെ ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് ശേഷം വിട്ടയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button