Latest NewsUAENewsInternationalGulf

ശ്രീലങ്കയിലേക്കുള്ള വിമാന സർവ്വീസുകൾ നിർത്തിവെച്ച് ഫ്‌ളൈ ദുബായ്

ദുബായ്: ശ്രീലങ്കയിലേക്കുള്ള വിമാന സർവ്വീസുകൾ താത്ക്കാലികമായി നിർത്തിവെച്ച് ഫ്‌ളൈ ദുബായ്. ശ്രീലങ്കയിൽ പ്രക്ഷോഭം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് ഫ്‌ളൈ ദുബായ് അറിയിച്ചു.

Read Also: ഇന്ത്യൻ നഴ്‌സസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സൗജന്യ വൈദ്യ പരിശോധന നടത്തി ഫർവാനിയ ആശുപത്രി

ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് പണം തിരികെ നൽകുമെന്ന് ഫ്‌ളൈ ദുബായ് വ്യക്തമാക്കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ശ്രീലങ്കയിലേക്കുള്ള വിമാന സർവ്വീസുകൾ താത്ക്കാലികമായി നിർത്തിവച്ചിരിക്കുന്നുവെന്ന് ഫ്‌ളൈ ദുബായ് വക്താവ് പറഞ്ഞു. ശ്രീലങ്കയിലെ സ്ഥിതിഗതികൾ തങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കടുത്ത സാമ്പത്തിക മാന്ദ്യവും വിലക്കയറ്റവും മൂലം പൊറുതിമുട്ടിയ ശ്രീലങ്കൻ ജനത തെരുവിലിറങ്ങി പ്രക്ഷോഭം നടത്തുകയാണ്. ഇന്ധനം, ഭക്ഷണം, ധാന്യം തുടങ്ങിയവയ്ക്ക് കനത്ത ക്ഷാമമാണ് ശ്രീലങ്ക് നേരിടുന്നത്.

Read Also: ഏറ്റവും അധികം വേട്ടയാടപ്പെട്ട വ്യക്തിയാണ് ദിലീപെന്ന് രാഹുൽ ഈശ്വർ, ആർ ശ്രീലേഖയുടെ വെളിപ്പെടുത്തൽ ആഘോഷിച്ച് ദിലീപ് ഫാൻസ്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button