Latest NewsNewsIndia

രാജ്യത്തിന്റെ പുരോഗതിക്ക് ജനസംഖ്യാ നിയന്ത്രണം അനിവാര്യമെന്ന് കേന്ദ്ര മന്ത്രി: എതിര്‍പ്പ് അറിയിച്ച് ഒവൈസി

ഇന്ത്യയില്‍ ജനസംഖ്യാ വര്‍ദ്ധനവ് ഉണ്ടെന്നത് സംഘപരിവാര്‍ അജണ്ടയുടെ ഭാഗം, അത് വ്യാജ വാര്‍ത്ത: റിപ്പോര്‍ട്ട് തള്ളി അസദുദ്ദീന്‍ ഒവൈസി

ന്യൂഡല്‍ഹി: ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യ ജനസംഖ്യയില്‍ ചൈനയെ മറികടക്കുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ, ജനസംഖ്യാ നിയന്ത്രണത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ജനസംഖ്യാ വിസ്‌ഫോടനം നിയന്ത്രിക്കാന്‍ നടപടികള്‍ അനിവാര്യമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് അഭിപ്രായപ്പെട്ടു. ജനസംഖ്യ നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടു വരുന്നതില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും സഹകരണം അഭ്യര്‍ത്ഥിക്കുകയാണ്. എല്ലാ മതങ്ങള്‍ക്കും ഒരേ പോലെ ബാധകമാകുന്ന ഒരു നിയമമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പദ്ധതിയിടുന്നതെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.

Read Also: പീഡനത്തിന് ഇരയായ 11കാരിയെ പ്രതിയും കൂട്ടരും തട്ടിക്കൊണ്ടുപോയി

ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ചൈനയേക്കാള്‍ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് ഇന്ത്യയില്‍ കൂടുതലാണ്. ചൈനയില്‍ ഒരു മിനുട്ടില്‍ 10 കുട്ടികള്‍ ജനിക്കുമ്പോള്‍ ഇന്ത്യയില്‍ മിനുട്ടില്‍ 30 കുട്ടികളാണ് ജനിക്കുന്നത്. ഈ സാഹചര്യത്തില്‍, രാജ്യത്തിന്റെ പുരോഗതിക്ക് ജനസംഖ്യാ നിയന്ത്രണം അനിവാര്യമാണെന്ന് കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി.

‘നമ്മുടെ വിഭവങ്ങള്‍ പരിമിതമാണ്. എന്നാല്‍ നമ്മുടെ ജനസംഖ്യ വലിയ തോതില്‍ വികസിക്കുകയാണ്. കാര്യങ്ങള്‍ ഇങ്ങനെ മുന്നോട്ട് പോകുന്നത് ശുഭകരമാകില്ല’, കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് അറിയിച്ചു.

അതേസമയം, ഇന്ത്യയില്‍ ജനസംഖ്യാ വിസ്‌ഫോടനം ഉണ്ട് എന്ന പ്രചാരണം തള്ളി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി രംഗത്ത് വന്നു. ജനസംഖ്യാ വിസ്‌ഫോടനം ഉണ്ടെന്ന പ്രചാരണം സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്നും വ്യാജ വാര്‍ത്തയാണെന്നും ഒവൈസി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button