Latest NewsUAENewsInternationalGulf

അബുദാബിയിൽ ഓഫീസ് ആരംഭിക്കാൻ റെഡ് ക്രോസ്

അബുദാബി: അബുദാബിയിൽ റെഡ് ക്രോസിന്റെ ഓഫീസ് പ്രവർത്തനം ആരംഭിക്കും. യുഎഇയും ഇന്റർനാഷണൽ റെഡ് ക്രോസും ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും പങ്കാളിത്തവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അബുദാബിയിൽ റെഡ്‌ക്രോസിന്റെ ഓഫീസ് ആരംഭിക്കുന്നത്.

Read Also: അന്താരാഷ്ട്ര വ്യാപാര ഇടപാടുകൾക്ക് ഇനി രൂപ ഉപയോഗിക്കാൻ സാധ്യത, പുതിയ മാറ്റത്തിനൊരുങ്ങി ആർബിഐ

റെഡ്‌ക്രോസിന്റെ ആസ്ഥാനം ജനീവയാണ്. നിലവിൽ ദുബായിലെ ഇന്റർനാഷണൽ ഹ്യൂമാനിറ്റേറിയൻ സിറ്റിയിൽ റെഡ്‌ക്രോസിന് ഓഫിസ് ഉണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്ന രാജ്യാന്തര സംഘടനകളെ സഹായിക്കാൻ യുഎഇക്ക് എപ്പോഴും താത്പര്യമുണ്ടെന്ന് രാജ്യാന്തര സഹകരണ സഹമന്ത്രി റീം അൽ ഹാഷിമി വ്യക്തമാക്കി.

Read Also: ആളില്ലാത്ത വീടുകള്‍ കുത്തിത്തുറന്ന് കവര്‍ച്ച : രണ്ടുപേര്‍ പൊലീസ് പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button