KeralaLatest NewsNews

ആര്‍.എസ്.എസ് കാര്യാലയത്തിനുനേരെ ബോംബേറ്

സംഭവത്തിൽ പൊലീസ് ഇത് സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

കണ്ണൂര്‍: ആര്‍.എസ്.എസ് കാര്യാലയത്തിനുനേരെ ബോംബേറ്. കണ്ണൂർ പയ്യന്നൂരിലെ ആര്‍.എസ്.എസ് കാര്യാലയത്തിനുനേരെ പുലര്‍ച്ചെ ഒരുമണിയോടെയാണ് ആക്രമണമുണ്ടായത്. ബോംബേറിൽ ഓഫീസിന്റെ മുൻവശത്തെ ജനൽച്ചില്ലുകൾ തകർന്നു. ആളപായമില്ല. സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്. സംഭവത്തിൽ പൊലീസ് ഇത് സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Read Also: സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു: യുഎസ് നിര്‍മ്മിത റൈഫിള്‍ കണ്ടെടുത്തു

അതേസമയം, ആര്‍.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ രണ്ട് ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കും. ഇന്ന് സമർപ്പിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും നീട്ടുകയായിരുന്നു. കേസിൽ 26 പ്രതികളെയാണ് പിടികൂടിയത്. മുഖ്യ സൂത്രധാരൻ ഉൾപ്പെടെയുള്ള 10 ഓളം പേരെ പിടികൂടാനുണ്ട്. ഏപ്രിൽ 16നാണ് ശ്രീനിവാസനെ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തുന്നത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസൻ വധമെന്നാണ് കണ്ടെത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button