Latest NewsKeralaNews

ഭരണഘടനയെ അവഹേളിച്ചു: സജി ചെറിയാനെതിരെ അന്വേഷണം ആരംഭിച്ചു

തൊഴിലാളികളുടെ സമരം പോലും അംഗീകരിക്കാത്ത രാജ്യമാണ് ഇന്ത്യ.

തിരുവല്ല: ഭരണഘടനയെ അവഹേളിച്ച് പ്രസംഗം നടത്തിയതിനെ തുടർന്ന് സജി ചെറിയാന്‍ എം.എല്‍.എയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ചു. തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി നല്‍കിയ ഉത്തരവ് പ്രകാരം കീഴ്വായ്പൂര് എസ്.എച്ച്.ഒ ക്രൈം നമ്പര്‍ 600/2022 ആയി ഫയല്‍ ചെയ്ത കേസിലാണിത്.

പ്രസംഗത്തിനെതിരെ കോടതിയില്‍ പരാതി നല്‍കിയ കൊച്ചി സ്വദേശി ബൈജു നോയലില്‍ നിന്ന് ഡി.വൈ.എസ്.പി തിങ്കളാഴ്ച മൊഴിയെടുത്തു. പൊലീസില്‍ പരാതി നല്‍കിയ മറ്റ് എട്ട് പേരില്‍ നിന്നും മൊഴിയെടുക്കുമെന്ന് ഡി.വൈ.എസ്.പി ടി രാജപ്പന്‍ റാവുത്തര്‍ പറഞ്ഞു. പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവില്‍ എന്ന പരിപാടി പത്തനംതിട്ട മല്ലപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കവെയായിരുന്നു സജി ചെറിയാന്റെ പ്രസ്താവന.

Read Also: പക്ഷികളെ ചൂടിൽ നിന്ന് സംരക്ഷിക്കാൻ പുതിയ പദ്ധതി: പ്രഖ്യാപനം നടത്തി അബുദാബി മുൻസിപ്പാലിറ്റി

‘തൊഴിലാളികളുടെ സമരം പോലും അംഗീകരിക്കാത്ത രാജ്യമാണ് ഇന്ത്യ. അതിന് കാരണം ഇന്ത്യന്‍ ഭരണഘടനയാണ്. തൊഴിലാളി ചൂഷണത്തെ അംഗീകരിക്കുന്നതാണ് ഭരണ ഘടന. രാജ്യത്ത് അംബാനിയും അദാനിയുമെല്ലാം വളര്‍ന്ന് വരാന്‍ കാരണം ഇന്ത്യന്‍ ഭരണഘടന അവര്‍ക്ക് നല്‍കുന്ന പരിരക്ഷയാണ്. അവര്‍ക്കെതിരെ എത്രപേര്‍ക്ക് സമരം ചെയ്യാന്‍ പറ്റും. കോടതിയും, പാര്‍ലമെന്റുമെല്ലാം മുതലാളിമാര്‍ക്കൊപ്പമാണ്. മുതലാളിമാര്‍ക്ക് അനുകൂലമായി മോദി സര്‍ക്കാരിനെ പോലുള്ളവര്‍ തീരുമാനമെടുക്കുന്നതും പ്രവര്‍ത്തിക്കുന്നതും ഇന്ത്യന്‍ ഭരണഘന അവര്‍ക്കൊപ്പമാണ് എന്നതിന്റെ തെളിവാണ്’- സജി ചെറിയാന്‍ പ്രസംഗത്തിലൂടെ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button