ThiruvananthapuramKeralaLatest News

പൂജപ്പുരയിൽ ജയിൽ ചാടാൻ ശ്രമിച്ച പ്രതി മരത്തിൽ കുടുങ്ങി: ഫയർഫോഴ്‌സിന്റെ രക്ഷാപ്രവർത്തനത്തിനിടെ സംഭവിച്ചത്..

തിരുവനന്തപുരം:  പൂജപ്പുര ജയിലിൽനിന്ന് ചാടാൻ ശ്രമിച്ച കൊലക്കേസ് പ്രതി അബദ്ധത്തിൽ മരത്തിൽ കുടുങ്ങി. താഴെയിറക്കാൻ സാധിക്കാതെ വന്നതോടെ രക്ഷാപ്രവർത്തനത്തിന് ഫയർ ഫോഴ്‌സ് രംഗത്തെത്തി. സുഭാഷ് എന്ന കൊലക്കേസ് പ്രതിയാണ് ജയിൽ ചാടാൻ ശ്രമിച്ചു കുടുങ്ങിയത്.

കോട്ടയം സ്വദേശിയായ ഇയാൾക്ക് ഭാര്യയെ മൊബൈലിൽ വിളിച്ചുകിട്ടണമെന്നാണ് ആവശ്യം. ജയിൽ ചാടാൻ ശ്രമിച്ചതിന് നടപടിയുണ്ടാകില്ലെന്ന ഉറപ്പും ഇയാൾ ആവശ്യപ്പെട്ടു. ജയിൽ അധികൃതർ ഇയാളെ അനുനയിപ്പിക്കാൻ ശ്രമം തുടരുന്നതിനിടെ മരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീണ് ഇയാൾ താഴേക്ക് പതിച്ചു.

ഫയർ ഫോഴ്‌സ് വല വിരിച്ചിട്ടുള്ളതിനാൽ ഇയാൾക്ക് പരിക്കുകളില്ല. എന്നാൽ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണെന്നാണ് ഏറ്റവും ഒടുവിലത്തെ വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button