Latest NewsNewsIndiaBusinessAutomobile

മാരുതി: ഗ്രാൻഡ് വിറ്റാരയുടെ പ്രീ ബുക്കിംഗ് ആരംഭിച്ചു

കരുത്തുറ്റ ഹൈബ്രിഡ് ടെക്നോളജിയാണ് ഗ്രാൻഡ് വിറ്റാരയെ മറ്റു മോഡലുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്

പ്രമുഖ വാഹന നിർമ്മാതാക്കളായ ഗ്രാൻഡ് വിറ്റാരയുടെ പ്രീ ബുക്കിംഗ് ആരംഭിച്ചു. മാരുതി ഉടൻ വിപണിയിൽ അവതരിപ്പിക്കുന്ന ഇടത്തരം എസ്‌ യുവി വിഭാഗത്തിലെ വാഹനമാണ് ഗ്രാൻഡ് വിറ്റാര. 11,000 രൂപയാണ് ഗ്രാൻഡ് വിറ്റാരയുടെ പ്രീ ബുക്കിംഗ് പ്രൈസ്. നിരവധി സവിശേഷതകളാണ് ഗ്രാൻഡ് വിറ്റാരയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

ഇന്ധനക്ഷമത ലക്ഷ്യം വെച്ച് നിർമ്മിച്ചിട്ടുള്ള ഈ വാഹനങ്ങളുടെ ഏറ്റവും അധികം മോഡലുകൾ ഉള്ളത് കോംപാക്ട് എസ്‌ യുവി ശ്രേണിയിലാണ്. കരുത്തുറ്റ ഹൈബ്രിഡ് ടെക്നോളജിയാണ് ഗ്രാൻഡ് വിറ്റാരയെ മറ്റു മോഡലുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ജൂലൈ 20 ന് ആഗോളതലത്തിൽ വിറ്റാര അവതരിപ്പിക്കുകയും ഓഗസ്റ്റിൽ ഉൽപ്പാദനം തുടങ്ങാനുമാണ് മാരുതി ലക്ഷ്യമിടുന്നത്.

Also Read: സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം

ഇടത്തരം എസ് യുവി ശ്രേണിയിലെ വാഹനങ്ങളായ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ടാറ്റ ഹാരിയർ തുടങ്ങിയ മോഡലുകളുമായി മത്സരിക്കാൻ പ്രാപ്തിയുള്ളതാണ് മാരുതിയുടെ ഗ്രാൻഡ് വിറ്റാര.

shortlink

Related Articles

Post Your Comments

Related Articles


Back to top button