KeralaLatest NewsNews

വിവാഹ തിയതി പുറത്ത് വിട്ട് ആര്യാ രാജേന്ദ്രനും സച്ചിൻ ദേവും

നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എൽ.എയാണ് സച്ചിൻ ദേവ്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ രാജേന്ദ്രൻ.

തിരുവനന്തപുരം: വിവാഹ തിയതി പുറത്ത് വിട്ട് മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എം.എൽ.എയും. സെപ്റ്റംബർ നാലിനാണ് ഇരുവരുടെയും വിവാഹം. തിരുവനന്തപുരം എ.കെ.ജി ഹാളിലാകും വിവാഹച്ചടങ്ങുകൾ നടക്കുകയെന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെ രണ്ട് ദിവസം കഴിഞ്ഞ് കോഴിക്കോട് റിസപ്ഷനും നടക്കും.

മാർച്ച് 6നാണ് ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടക്കുന്നത. എ.കെ.ജി സെന്ററിൽ വച്ചായിരുന്നു ചടങ്ങുകൾ. ഫെബ്രുവരി 16 നായിരുന്നു ഇരുവരുടേയും വിവാഹ വാർത്തകൾ പുറത്തു വന്നത്. വിവാഹം സംബന്ധിച്ച് ഇരു കുടുംബങ്ങളും തമ്മിൽ ധാരണയായതായി ആര്യയും സച്ചിനും സ്ഥിരീകരിച്ചിരുന്നു. ബാലസംഘം, എസ്.എഫ്.ഐ തുടങ്ങിയ സംഘടനകളിൽ പ്രവർത്തിച്ച ഇരുവരും നേരത്തെ തന്നെ സുഹൃത്തുക്കളായിരുന്നു.

Read Also: അടല്‍ ബിഹാരി വാജ്‌പേയുടെ ജീവിതം സിനിമ ആകുന്നു: ടീസർ പുറത്തിറങ്ങി

നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എൽ.എയാണ് സച്ചിൻ ദേവ്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ രാജേന്ദ്രൻ. 21-ാം വയസിലാണ് ആര്യ തലസ്ഥാനത്തിന്റെ മേയർ പദവിയിലെത്തിയത്. അന്ന് തന്നെ ആര്യ ദേശീയ ശ്രദ്ധ നേടിയിരുന്നു. ബാലസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റാണ് ആര്യ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button