KasargodNattuvarthaLatest NewsKeralaNews

ച​ന്ദ്ര​ഗി​രി​പ്പു​ഴ​യി​ൽ യു​വാ​വി​നെ കാ​ണാ​താ​യി

ചെ​മ്മ​നാ​ട് കൊ​മ്പ​ന​ടു​ക്കം സ്വ​ദേ​ശി അ​യൂ​ബി​നെ​യാ​ണ് കാ​ണാ​താ​യ​ത്

കാ​സ​ർ​ഗോ​ഡ്: ച​ന്ദ്ര​ഗി​രി​പ്പു​ഴ​യി​ൽ യു​വാ​വി​നെ കാ​ണാ​താ​യി. ചെ​മ്മ​നാ​ട് കൊ​മ്പ​ന​ടു​ക്കം സ്വ​ദേ​ശി അ​യൂ​ബി​നെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​യാ​ൾ പാ​ല​ത്തി​ൽ ​നി​ന്നും പു​ഴ​യി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നെ​ന്നാ​ണ് ലഭിക്കുന്ന വിവരം.

ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ്ര​വാ​സി​യാ​യി​രു​ന്ന അ​യൂബ് സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ നേരിട്ടിരുന്നതായാണ് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത്. ബ​ന്ധു​വി​നൊ​പ്പം സ്കൂ​ട്ട​റി​ലാ​ണ് അ​യൂ​ബ് ഈ ​ഭാ​ഗ​ത്ത് എ​ത്തി​യ​ത്. തുടർന്ന്, ഫോ​ൺ വി​ളി​ക്കാ​നു​ണ്ടെ​ന്ന് പ​റ​ഞ്ഞ് സ്കൂ​ട്ട​ർ ​നി​ർ​ത്തി​ച്ച് പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക്ക് അ​ടു​ത്തേ​ക്ക് എ​ത്തി പു​ഴ​യി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു.

Read Also : ഒൻഡിസി: പൈലറ്റ് പദ്ധതിയുടെ ഭാഗമാകാനൊരുങ്ങി കേരളത്തിലെ ഈ രണ്ട് ജില്ലകൾ

യുവാവിനായി പൊ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്. അതേസമയം, പു​ഴ​യി​ൽ ശ​ക്ത​മാ​യ ഒ​ഴു​ക്ക് ഉ​ള്ള​തി​നാ​ൽ തെ​ര​ച്ചി​ൽ ദു​ഷ്ക​ര​മാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button