Latest NewsNewsIndia

ബ്രിട്ടൻ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഇന്ത്യൻ വംശജൻ: ട്രോളുമായി ആനന്ദ് മഹീന്ദ്ര

ഡൽഹി: മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ട്രോൾ വൈറലാകുന്നു. യു.കെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റിനെക്കുറിച്ചുള്ള ട്രോളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. ഇന്ത്യൻ വംശജനായ മുൻ യു.കെ ചാൻസലർ ഋഷി സുനക് യു.കെയുടെ അടുത്ത പ്രധാനമന്ത്രി പദത്തിലേക്കുള്ള പോരാട്ടത്തിൽ എത്തിയതോടെയാണ് ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

യു.കെ പ്രധാനമന്ത്രിയുടെ വസതിയുടെ മുൻഭാഗം, മാവിലകളും സ്വസ്തിക് ചിഹ്നവും കൊണ്ട് അലങ്കരിച്ചിരിക്കുന്ന ചിത്രമാണ് ആനന്ദ് മഹീന്ദ്ര പോസ്റ്റ് ചെയ്തിട്ടുള്ളത്. ’10 ഡൗണിംഗ് സ്ട്രീറ്റിന്റെ ഭാവി? വിഖ്യാതമായ ബ്രിട്ടീഷ് നർമ്മം ഇപ്പോൾ ദേശി നർമ്മം കൊണ്ട് ചേർന്നതാണ്…’ എന്ന അടിക്കുറുപ്പോടെയാണ് ആനന്ദ് മഹീന്ദ്ര ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്.

രാവിലെ വെറുംവയറ്റില്‍ ഉണക്കമുന്തിരിയിട്ട വെള്ളം കുടിയ്ക്കൂ : ​ഗുണങ്ങൾ നിരവധി

അതേസമയം, പുതിയ കൺസർവേറ്റീവ് പാർട്ടി നേതാവും യു.കെ പ്രധാനമന്ത്രിയും ആയി തിരഞ്ഞെടുക്കപ്പെടാനുള്ള തന്റെ പ്രചാരണം ഋഷി സുനക് ഔദ്യോഗികമായി ആരംഭിച്ചു. ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ മരുമകനായ ഋഷി സുനകിന് പാർലമെന്റിലെ നിരവധി മുതിർന്ന ടോറി അംഗങ്ങളുടെ പരസ്യ പിന്തുണ ലഭിച്ചിട്ടുണ്ട്.

വിഭജിക്കപ്പെട്ട ഭരണകക്ഷിയെ ഒന്നിപ്പിക്കാൻ കഴിയുന്ന സ്ഥാനാർത്ഥിയാണ് ബ്രെക്‌സിറ്റ് അനുകൂല ഋഷി സുനക് എന്നും, മുൻ ചാൻസലർ എന്ന നിലയിൽ യു.കെ നേരിടുന്ന വലിയ സാമ്പത്തിക വെല്ലുവിളികൾ ഏറ്റെടുക്കാൻ അദ്ദേഹം പ്രാപ്തനാണെന്നും മുതിർന്ന അംഗങ്ങൾ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button