Latest NewsNewsIndia

രാജ്യത്ത് ഏറ്റവും കൂടുതല്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് മുസ്ലീം ജനതയാണെന്ന് ഒവൈസി

യോഗി ആദിത്യനാഥിനോട് വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടി ഒവൈസി: ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ കൂടുതലായി സ്വീകരിക്കുന്നത് മുസ്ലീം ജനതയെന്ന് ചൂണ്ടിക്കാട്ടി ഒവൈസി

ഹൈദരാബാദ്: രാജ്യത്ത് ഏറ്റവും കൂടുതല്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് മുസ്ലീം ജനതയാണെന്ന് ചൂണ്ടിക്കാട്ടി എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഒവൈസി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ‘ജനസംഖ്യാ അസന്തുലിതാവസ്ഥ’ പരാമര്‍ശത്തിന് തൊട്ടുപിന്നാലെയാണ് ഒവൈസി അദ്ദേഹത്തെ തിരുത്തി രംഗത്തുവന്നത്.

Read Also: ആശുപത്രി കെട്ടിട നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

‘മുസ്ലീങ്ങള്‍ ഇന്ത്യയിലെ സ്വദേശികളല്ലേ? യാഥാര്‍ത്ഥത്തില്‍ ആദിവാസികളും ദ്രാവിഡരും മാത്രമാണ് തദ്ദേശീയര്‍. ഒരു നിയമത്തിന്റേയും സഹായമില്ലാതെ ഉത്തര്‍പ്രദേശില്‍ 2026-2030 ഓടെ നാം ആഗ്രഹിക്കുന്ന പ്രത്യുല്‍പാദന നിരക്ക് കൈവരിക്കും’, ഒവൈസി പറഞ്ഞു.

‘ജനസംഖ്യാ നിയന്ത്രണത്തിന് രാജ്യത്ത് ഒരു നിയമവും ആവശ്യമില്ലെന്ന് അവരുടെ ആരോഗ്യ മന്ത്രിയാണ് പറഞ്ഞത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് മുസ്ലീങ്ങളാണ്. 2016ല്‍ പ്രത്യുല്‍പാദന നിരക്ക് 2.6 ആയിരുന്നെങ്കില്‍ ഇപ്പോള്‍ അത് 2.3ആണ്. ഇന്ത്യയിലെ ജനസംഖ്യാ വിതരണം ലോകത്തിലെ തന്നെ മികച്ചതാണ്’, അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button