Latest NewsIndiaInternational

‘റഷ്യൻ കപ്പൽ അടുപ്പിക്കണോ വേണ്ടയോ എന്ന് ഞങ്ങൾ തീരുമാനിക്കും’: യുഎസ് ഇടപെടേണ്ടെന്ന് ഇന്ത്യ

മുംബൈ: റഷ്യൻ കപ്പലുകളെ അടുപ്പിക്കരുതെന്ന് നിർദ്ദേശിച്ച അമേരിക്കക്കെതിരെ ശക്തമായി പ്രതികരിച്ച് ഇന്ത്യ. മുംബൈ തുറമുഖ ഇടപാടുകളിൽ യുഎസ് നേരിട്ട് ഇടപെട്ടതാണ് ഇന്ത്യയെ ചൊടിപ്പിച്ചത്.

റഷ്യയ്ക്കെതിരെ തങ്ങൾ ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണെന്നും, അതുകൊണ്ടു തന്നെ, റഷ്യൻ കപ്പലുകൾ മുംബൈ തുറമുഖത്തടുക്കുന്നത് വിലക്കണമെന്നുമാണ് അമേരിക്ക ആവശ്യപ്പെട്ടത്. എന്നാൽ, ഇക്കാര്യം ഇന്ത്യയുടെ പരമാധികാരത്തിൽ പെടുന്നതാണെന്നും, ഇതിൽ അമേരിക്ക ഇടപെടൽ നടത്തേണ്ട ആവശ്യമില്ലെന്നുമാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്.

Also read: ഗോതബായ രാജപക്സെ സിംഗപ്പൂരിലേക്ക്: യാത്ര സൗദി എയർലൈൻസിൽ

മുംബൈയിലുള്ള യുഎസ് കോൺസുലേറ്റാണ് മുംബൈ തുറമുഖ അധികൃതർക്ക് കത്ത് എഴുതിയത്. ഇതേതുടർന്ന്, പരാതിയുണ്ടെങ്കിൽ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടാനാണ് തുറമുഖ അധികൃതർ നിർദ്ദേശിച്ചത്. ആഗോള വാണിജ്യ പങ്കാളികളെന്ന നിലയിൽ ആരുമായി ഇടപെടണം എന്നുള്ളത് ഇന്ത്യയുടെ പരമാധികാരത്തിൽ നിക്ഷിപ്തമാണ് എന്നതായിരുന്നു ഇക്കാര്യത്തിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button