ErnakulamLatest NewsKeralaCinemaMollywoodNewsEntertainmentMovie Gossips

പരാജയ ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി മമ്മൂട്ടി: സംവിധാനം ആഷിഖ് അബു

കൊച്ചി: സൂപ്പർ താരം മമ്മൂട്ടിയെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രം ‘ഗ്യാങ്സ്റ്ററി’ന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു. രണ്ടാം ഭാഗത്തിലും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മമ്മൂട്ടി തന്നെയാണ്. ഒരു അഭിമുഖത്തില്‍, സംവിധായകൻ ആഷിഖ് അബു തന്നെയാണ്  ഇക്കാര്യം വ്യക്തമാക്കിയത്. തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരനാണ് ഗ്യാങ്സ്റ്ററിന്റെ രണ്ടാം ഭാഗത്തിന്റെ രചന നിവ്വഹിക്കുന്നത്.

ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് വര്‍ക്കുകള്‍ വൈകിയത് കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണെന്നും ഉടൻ തന്നെ ‘ഗ്യാങ്സ്റ്റര്‍ 2 ‘ ചിത്രീകരണം ആരംഭിക്കുമെന്നും ആഷിഖ് അബു വ്യക്തമാക്കി. നൈല ഉഷ, ശേഖര്‍ മേനോന്‍, അപര്‍ണ ഗോപിനാഥ്, ജോണ്‍ പോള്‍, കുഞ്ചന്‍, ടി.ജി. രവി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ അണിനിരന്നത്. 2014ല്‍ പുറത്തിറങ്ങിയ ‘ഗ്യാങ്സ്റ്റര്‍’ ബോക്‌സ് ഓഫീസില്‍ വലിയ പരാജയമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button