KeralaLatest NewsNews

കേന്ദ്ര മന്ത്രി വി.മുരളീധരനും മന്ത്രി മുഹമ്മദ് റിയാസും തമ്മിലുള്ള വാക് പോരിന് അവസാനമായില്ല

കേരളത്തെ അപമാനിക്കാന്‍ മാത്രം കേന്ദ്ര മന്ത്രി വി.മുരളീധരന്‍ വാ തുറക്കുന്നു: മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി വി. മുരളീധരനെതിരെ വീണ്ടും ആക്ഷേപ വാക്കുകള്‍ ചൊരിഞ്ഞ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മന്ത്രി കേരളത്തെ അപമാനിക്കാന്‍ വേണ്ടി മാത്രം വാ തുറക്കുന്നുവെന്നായിരുന്നു റിയാസിന്റെ വിമര്‍ശനം.

Read Also: വളരെ ശ്രദ്ധയോടെ വാഹനമോടിച്ചിട്ടും നടന്നത് വൻ ദുരന്തം: കുടുംബത്തെ ഒന്നാകെ ഇല്ലാതാക്കിയ അപകടം

‘പി.ഡബ്ല്യു.ഡി റോഡുകളിലെ കുഴിയടക്കാന്‍ വകുപ്പ് കഠിനാധ്വാനം ചെയ്യുകയാണ്. 50 ശതമാനം പി.ഡബ്ല്യു.ഡി റോഡുകളും ഉടന്‍ ബിറ്റുമിനസ് ടാറിങ് ആക്കും; മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.

ദേശീയപാത അതോറിറ്റിക്ക് കീഴിലുള്ള റോഡുകളിലാണ് കുഴികള്‍ ഏറ്റവും കൂടുതലെന്നും കേരളത്തില്‍ ജനിച്ച് വളര്‍ന്ന് മറ്റൊരു സംസ്ഥാനത്തു നിന്ന് രാജ്യസഭാംഗവും കേന്ദ്രമന്ത്രിയാവുകയും ചെയ്ത ഒരാള്‍ ദിവസവും നടത്തുന്ന പത്രസമ്മേളനങ്ങളെക്കാള്‍ കൂടുതല്‍ കുഴികള്‍ ദേശീയപാതയിലുണ്ടെന്നും നിയമസഭയില്‍ കഴിഞ്ഞ ദിവസം റിയാസ് പരിഹസിച്ചിരുന്നു.

അതേസമയം, പൊതുമരാമത്ത് റോഡിലെ കുഴി എണ്ണിയിട്ട് ദേശീയപാതയിലേക്ക് പോയാല്‍ പോരെയെന്നും കൂളിമാട് പാലം തകര്‍ന്നതിന് സിമന്റ് കുഴച്ചവര്‍ക്കെതിരെ നടപടിയെടുത്ത മന്ത്രിയുടെ ഉപദേശം തങ്ങള്‍ക്ക് വേണ്ടെന്നുമായിരുന്നു മുരളീധരന്റെ മറുപടി. മന്ത്രി റിയാസ് വിമാനയാത്ര ഒഴിവാക്കി റോഡിലൂടെ പോയാല്‍ തിരുവനന്തപുരത്തും കൊച്ചിയിലുമുള്ള പൊതുമരാമത്ത് റോഡുകളുടെ അവസ്ഥ മനസിലാകുമെന്നും സ്വന്തം കഴിവുകേട് മറച്ചുവെക്കാന്‍ തങ്ങളെ പഴിചാരരുതെന്നും മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button