News

മനുഷ്യക്കടത്ത് കേസിൽ പഞ്ചാബി ഗായകൻ ദലേർ മെഹന്ദി ജയിലിൽ

പട്യാല: മനുഷ്യക്കടത്ത് കേസിൽ പഞ്ചാബി ഗായകൻ ദലേർ മെഹന്ദിക്ക് പട്യാല കോടതി വ്യാഴാഴ്ച രണ്ട് വർഷത്തെ തടവ് ശിക്ഷ പ്രഖ്യാപിച്ചു. വ്യാഴാഴ്ച ദലേർ മെഹന്ദിയുടെ ഹർജി കോടതി തള്ളി. തുടർന്ന്, ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയക്കുകയായിരുന്നു.

2003 മുതലുള്ള അനധികൃത കുടിയേറ്റ റാക്കറ്റ് കേസിൽ ദലേർ മെഹന്ദിയുടെ ശിക്ഷ പട്യാലയിലെ ജില്ലാ കോടതി ശരിവച്ചു. 15 വർഷത്തിന് ശേഷമാണ് കേസിൽ കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നത്. പാട്യാല അഡീഷണൽ സെഷൻസ് ജഡ്ജി എച്ച്.എസ് ഗ്രെവാൾ ഗായകനെ ഉടൻ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു.

വാക്കുകളൊന്നും നിരോധിച്ചിട്ടില്ല: അൺപാർലമെന്ററി വാക്കുകളുടെ പേരിലുള്ള വിവാദത്തിൽ വിശദീകരണവുമായി സ്പീക്കർ

കേസിൽ വാദം കേട്ട കോടതി ദലേർ മെഹന്ദി കുറ്റക്കാരനാണെന്ന് വിധിക്കുകയും ശിക്ഷ പ്രഖ്യാപിക്കുകയുമായിരുന്നു. 2003 മുതൽ ദലേർ മെഹന്ദിക്കും സഹോദരൻ ഷംഷേർ സിങ്ങിനുമെതിരെ ആകെ 31 കേസുകളാണ് ഫയൽ ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button