KeralaLatest NewsNews

ആറളം ഫാമിൽ കർഷകനെ ആന ചവിട്ടിക്കൊന്നു

 

 

കണ്ണൂർ: കർഷകനെ ആന ചവിട്ടിക്കൊന്നു. ആറളം ഫാം ഏഴാം ബ്ലോക്കിലെ പി.എ ദാമു (45) ആണ് മരിച്ചത്. രാവിലെ വിറകെടുക്കാൻ പോയ ദാമുവിനെ കാട്ടാന ആക്രമിക്കുകയായിരുന്നു.

പ്രദേശത്ത് തന്നെ ആന തുടരുകയാണെന്ന വിവരത്തെ തുടർന്ന് ഇതിനെ തുരത്താനുള്ള ശ്രമം വനംവകുപ്പ് നടത്തി വരികയാണ്.

അതേസമയം, കഴിഞ്ഞ ദിവസം രാത്രി ആനകൾ കൂട്ടത്തോടെ ഇറങ്ങിയിരുന്നെന്നും പ്രദേശത്തെ കൃഷി നശിപ്പിച്ചതായും പ്രദേശവാസികൾ പറയുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഇവിടെ ചെത്തുതൊഴിലാളിയെ ആന ചവിട്ടികൊന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button