Latest NewsUAENewsInternationalGulf

ഇ- സ്‌കൂട്ടർ അപകടം കുറയ്ക്കൽ: മലയാളത്തിലും ബോധവത്കരണം നൽകി അബുദാബി

അബുദാബി: ഇ-സ്‌കൂട്ടർ അപകടം വർദ്ധിച്ച സാഹചര്യത്തിൽ ബോധവത്കരണം ശക്തമാക്കി അബുദാബി. മലയാളം ഉൾപ്പെടെയുള്ള ഭാഷകളിലാണ് ബോധവത്കരണം നടത്തുന്നത്. സിനിമാ തിയേറ്ററുകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും അധികൃതർ ബോധവത്കരണം നടത്തുന്നുണ്ട്. യുവജനങ്ങളെ അഭിസംബോധന ചെയ്യാൻ ഏറ്റവും അനുയോജ്യ മാർഗമാണ് സിനിമ സ്‌ക്രീനുകളെന്ന് ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ദാഹി അൽ ഹാമിരി അറിയിച്ചു.

Read Also: വിവാഹ വാഗ്ദാനം നല്‍കി ചതിച്ച യുവാവിനെ ഷീബ കുത്തിയത് 30 തവണ തന്റെ ജീവിതം തകര്‍ത്ത യുവാവിനോട് ഉണ്ടായിരുന്നത് അടങ്ങാത്ത പക

നോവൊ സിനിമാസുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇ -സ്‌കൂട്ടർ അപകടങ്ങൾ കുറച്ച് പൊതുസുരക്ഷ വർദ്ധിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇ-സ്‌കൂട്ടർ യാത്രികർക്ക് മണിക്കൂറിൽ 20 കി.മീ ആണ് പരമാവധി വേഗം.

ഇ-സ്‌കൂട്ടർ ഓടിക്കുമ്പോൾ ഹെഡ് ലൈറ്റും ടെയ്ൽ ലൈറ്റും നിർബന്ധമാണ്. വാഹനത്തിനു യോജിച്ചവിധം ഹോൺ ഉണ്ടാകണം. മുന്നിലെയും പിന്നിലെയും ടയറുകളിൽ ബ്രേക്കിങ് സംവിധാനം ഉറപ്പുവരുത്തണം. യുഎഇയിലെ കാലാവസ്ഥയ്ക്കു യോജിച്ച സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കുന്ന വാഹനങ്ങളാകണം ഉപയോഗിക്കേണ്ടതെന്നും നിലവാരമുളള ടയറുകൾ ഉപയോഗിക്കണമെന്നും അൽ ഹാമിരി ആവശ്യപ്പെട്ടു.

Read Also: സൗദിയിൽ സന്ദർശനം നടത്താൻ ജോ ബൈഡൻ: സൽമാൻ രാജാവുമായി കൂടിക്കാഴ്ച്ച നടത്തും

shortlink

Related Articles

Post Your Comments

Related Articles


Back to top button