Latest NewsNewsIndiaBusiness

പോസ്റ്റ് ഓഫീസ് ഗ്രാം സുരക്ഷാ യോജന: പ്രതിദിനം 50 രൂപ നിക്ഷേപിച്ച് കാലാവധി പൂർത്തിയാക്കുമ്പോൾ 35 ലക്ഷം സ്വന്തമാക്കാം

ഗ്രാമീണ മേഖലയിലെ ജനങ്ങൾക്കിടയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ പോസ്റ്റ് പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്

ഉപഭോക്താക്കൾക്ക് ആകർഷകമായ സ്കീമുമായി എത്തിയിരിക്കുകയാണ് ഇന്ത്യ പോസ്റ്റ്. ഗ്രാമീണ മേഖലയിലെ ജനങ്ങൾക്കിടയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ പോസ്റ്റ് പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. പോസ്റ്റ് ഓഫീസ് ഗ്രാം സുരക്ഷാ യോജനയിൽ അംഗമാകുന്ന എല്ലാ ഉപഭോക്താക്കളും പ്രതിദിനം 50 രൂപ നിക്ഷേപിക്കുന്നതിലൂടെ കാലാവധി പൂർത്തിയാക്കുമ്പോൾ 35 ലക്ഷം രൂപ റിട്ടേണായി ലഭിക്കും.

ആജീവനാന്ത ലൈവ് ഇൻഷുറൻസ് പോളിസിയായ ഇതിൽ പോളിസിയെടുത്ത് അഞ്ചുവർഷം കഴിയുമ്പോൾ എൻഡോവ്മെന്റ് ആഷുറൻസ് പോളിസിയാക്കി മാറ്റാനുള്ള അവസരം ലഭിക്കുന്നുണ്ട്. ഈ പോളിസിയിലെ അംഗമാകാൻ 19 വയസാണ് ഏറ്റവും ചുരുങ്ങിയ പ്രായം. 55 വയസാണ് പരമാവധി പ്രായമായി കണക്കാക്കുന്നത്.

Also Read: കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,489 കേസുകൾ

പദ്ധതിയിൽ അംഗമാകുമ്പോൾ 55, 58, 60 എന്നിങ്ങനെ എങ്കിലും ഒരു പ്രായപരിധി തിരഞ്ഞെടുത്തതിനുശേഷം പ്രീമിയം തുക അടക്കാൻ സാധിക്കും. ഏറ്റവും കുറഞ്ഞ ഗ്യാരണ്ടി തുക പതിനായിരമാണ്. കൂടാതെ, നാലുവർഷം കഴിഞ്ഞാൽ വായ്പ സൗകര്യവും മൂന്നുവർഷം കഴിഞ്ഞാൽ പോളിസി സറണ്ടർ ചെയ്യുവാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button