Latest NewsNewsBusiness

പാപ്പർ ഹർജി ഫയൽ ചെയ്ത് ക്രിപ്റ്റോ ലെൻഡിംഗ് പ്ലാറ്റ്ഫോം സെൽഷ്യസ്

ക്രിപ്റ്റോ നിക്ഷേപകർക്കിടയിൽ സെൽഷ്യസിന്റെ നീക്കങ്ങൾ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്

പ്രമുഖ ക്രിപ്റ്റോ ലെൻഡിംഗ് പ്ലാറ്റ്ഫോമായ സെൽഷ്യസ് പാപ്പർ ഹർജി ഫയൽ ചെയ്തു. പണം പിൻവലിക്കൽ ഉയർന്നതോടെയാണ് ക്രിപ്റ്റോ ഇടപാടുകൾ കമ്പനി നിർത്തിവച്ചത്. കഴിഞ്ഞ മാസമാണ് ഈ പ്ലാറ്റ്ഫോമിലെ ക്രിപ്റ്റോ ഇടപാടുകൾ നിർത്തിയത്. റിപ്പോർട്ടുകൾ പ്രകാരം, സെൽഷ്യസിന്റെ ബാലൻസ് ഷീറ്റിൽ 1.19 ബില്യൺ ഡോളറിന്റെ കമ്മിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ജൂലൈ ആദ്യ വാരത്തിൽ സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ത്രീ ആരോസ് ക്യാപിറ്റൽ പാപ്പർ ഹർജി ഫയൽ ചെയ്തിരുന്നു. ഈ കമ്പനി 40 മില്യൺ ഡോളറാണ് സെൽഷ്യസിന് നൽകാനുള്ളത്. കൂടാതെ, 23,000 വായ്പ കുടിശികകളിൽ നിന്നും 411 മില്യൺ ഡോളറാണ് കമ്പനിക്ക് ലഭിക്കാനുള്ളത്.

Also Read: കണ്ണൂര്‍ മൊയ്തീൻ പള്ളിയിൽ ചാണകം വിതറിയ സംഭവം: പ്രതി പിടിയില്‍

ക്രിപ്റ്റോ നിക്ഷേപകർക്കിടയിൽ സെൽഷ്യസിന്റെ നീക്കങ്ങൾ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. കൂടാതെ, മറ്റ് ക്രിപ്റ്റോ പ്ലാറ്റ്ഫോമുകളെയും ഇത് സാരമായി ബാധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button