Kallanum Bhagavathiyum
News

സൈനികന്റെ കാൽ തൊട്ട് വന്ദിക്കുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു: വീഡിയോ

ഡൽഹി: ദേശസ്നേഹികളായ യുവമനസ്സുകളെ വളർത്തിയെടുക്കുക എന്നത്, രാജ്യത്തോടുള്ള ഓരോ മാതാപിതാക്കളുടെയും കടമയാണ്. ഇത്തരത്തിൽ ദേശസ്നേഹിയായ ഒരു ചെറിയ പെൺകുട്ടി, ഒരു പട്ടാളക്കാരന്റെ കാൽ തൊട്ട് വന്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

ഒരു മെട്രോ സ്റ്റേഷനിൽ സൈനിക ഉദ്യോഗസ്ഥർ കൂട്ടം കൂടി നിന്ന് സംഭാഷണത്തിൽ ഏർപ്പെടുന്നത് ദൃശ്യങ്ങളിൽ കാണാം. അവിടേക്ക് എത്തുന്ന പെൺകുട്ടി ഒരു സൈനികന്റെ കാൽ തൊട്ട് വന്ദിക്കുകയായിരുന്നു.

വീഡിയോ വളരെ വേഗത്തിലാണ് വൈറലായത്. പെൺകുട്ടിയുടെ പ്രവർത്തിയെ അഭിനന്ദിച്ച് നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്ത് വന്നത്. ഒപ്പം മാതാപിതാക്കൾ പെൺകുട്ടിയെ വളർത്തുന്ന രീതിയെയും ആളുകൾ പ്രശംസിച്ചു.

shortlink

Related Articles

Post Your Comments


Back to top button