News

കിഫ്ബിയിലേക്ക് വിദേശ നിക്ഷേപം: മുൻ ധനമന്ത്രി തോമസ് ഐസക്കിന് ഇഡി നോട്ടിസ്

കൊച്ചി: മുൻ ധനമന്ത്രി തോമസ് ഐസക്കിന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടിസ്. കിഫ്ബിയിലേക്ക് വിദേശ നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് നോട്ടിസ്. ചൊവ്വാഴ്ച കൊച്ചിയിലെ ഇഡി ഓഫിസിൽ ഹാജരാകാനാണ് നിർദ്ദേശം. കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ വിദേശ നിക്ഷേപം സ്വീകരിച്ചെന്ന ആരോപണത്തെ തുടർന്നാണ് കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകളിൽ ഇഡി അന്വേഷണം ആരംഭിച്ചത്.

കിഫ്ബിയുടെ ‘മസാല ബോണ്ട്’ നിക്ഷേപ സമാഹരണം വിദേശനാണയ വിനിമയ ചട്ടം ലംഘിച്ചതായി സി.എ.ജി റിപ്പോർട്ടിൽ ആരോപണം ഉയർന്നിരുന്നു. തുടർന്ന്, കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിശദാംശങ്ങൾ തേടി, ഇഡി 2020 നവംബർ 20നു റിസർവ്വ് ബാങ്കിന് കത്ത് നൽകിയിരുന്നു.

ജോലിസ്ഥലത്ത് പരിക്കേറ്റ തൊഴിലാളിയ്ക്ക് 250,000 ദിർഹം നഷ്ടപരിഹാരം നൽകണം: ഉത്തരവിട്ട് കോടതി

2019 മാർച്ച് മുതൽ ‘മസാല ബോണ്ട്’ വഴി വിദേശ നിക്ഷേപം സ്വീകരിക്കാൻ ശ്രമം കിഫ്ബി തുടങ്ങിയിരുന്നു. ഇതേത്തുടർന്ന്, കിഫ്ബിയുടെ നീക്കങ്ങൾ കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികൾ നിരീക്ഷിച്ച് വരികയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button