Latest NewsIndiaInternational

ടുണീഷ്യയിൽ ഗുരുതര രോഗം ബാധിച്ച ഇന്ത്യക്കാരനെ കയറ്റാതെ വിമാനക്കമ്പനികൾ: ജ്യോതിരാദിത്യ സിന്ധ്യ ഇടപെടുന്നു

ഡൽഹി: ഗുരുതര രോഗം ബാധിച്ച ഇന്ത്യക്കാരനെ നാട്ടിലെത്തിക്കാൻ സിവിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇടപെടുന്നു. ടുണീഷ്യയിൽ കുടുങ്ങിപ്പോയ കശ്മീർ സ്വദേശിയെ നാട്ടിലെത്താനുള്ള ശ്രമങ്ങൾക്കാണ് കേന്ദ്രസർക്കാർ തുടക്കം കുറിച്ചത്.

കശ്മീർ സ്വദേശിയായ ആദിത്യ രാമൻ കൗശൽ (35) ടുണീഷ്യയിൽ ആണ് താമസിക്കുന്നത്. ഇദ്ദേഹത്തിന്റെ വൃക്ക ഒരിക്കൽ മാറ്റി വെച്ചതാണ്. എന്നാൽ, ഇപ്പോൾ ആ വൃക്ക പ്രവർത്തനരഹിതമായി എന്നാണ് മെഡിക്കൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതേതുടർന്ന് അദ്ദേഹം നാട്ടിലെത്താൻ ശ്രമിച്ചെങ്കിലും, രോഗവിവരമറിഞ്ഞ സ്വകാര്യ വിമാനക്കമ്പനികൾ ടിക്കറ്റ് നൽകാൻ വിസമ്മതിക്കുകയായിരുന്നു.

Also read: വൻകിട കമ്പനികളിൽ നിന്നും ഇന്ത്യൻ മാധ്യമരംഗത്തെ രക്ഷിക്കാനുള്ള നിയമം അണിയറയിൽ ഒരുങ്ങുന്നു: രാജീവ് ചന്ദ്രശേഖർ

ചികിത്സയ്ക്കായി എത്രയും പെട്ടെന്ന് നാട്ടിലെത്തേണ്ട ആദിത്യയുടെ ഗുരുതരാവസ്ഥ, അദ്ദേഹത്തിന്റെ കുടുംബം കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗിനെ അറിയിച്ചു. ഇതേ തുടർന്ന്, അദ്ദേഹം സിവിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ ഇക്കാര്യം അറിയിക്കുകയായിരുന്നു. സിന്ധ്യയുടെ വ്യക്തിപരമായ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാവണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചതിനെ തുടർന്നാണ് കേന്ദ്രസർക്കാർ ഇടപെടലിന് ഒരുങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button