Latest NewsNewsIndia

രാജ്യത്ത് വാക്സിന്‍ വിതരണം 200 കോടി ഡോസ് പിന്നിട്ടു: റെക്കോർഡ് നേട്ടമെന്ന് ആരോഗ്യമന്ത്രി

കോവിഡിന്റെ ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കായിരുന്നു വാക്സിനേഷൻ നൽകിയത്.

ന്യൂഡൽഹി: രാജ്യത്ത് വാക്സിന്‍ വിതരണം റെക്കോർഡ് നേട്ടമെന്ന് ആരോഗ്യമന്ത്രി. 18 മാസത്തിനുള്ളിൽ 200 കോടി ഡോസ് വിതരണം ചെയ്ത് രാജ്യത്തിന് റെക്കോർഡ് നേട്ടമെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവിയ ട്വിറ്ററിൽ കുറിച്ചു. ഇന്ന് മാത്രം രണ്ട് ലക്ഷത്തിൽ അധികം ഡോസ് വിതരണം ചെയ്തു. കഴിഞ്ഞ വർഷം ജനുവരി 16 നാണ് രാജ്യത്ത് കൊവിഡ് വാക്സിനേഷൻ തുടങ്ങിയത്.

Read Also: യുഎഇ പ്രസിഡന്റിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ജോ ബൈഡൻ

കോവിഡിന്റെ ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കായിരുന്നു വാക്സിനേഷൻ നൽകിയത്. ഇപ്പോൾ 12 വയസിന് മുകളിൽ ഉള്ളവർക്കും നൽകി തുടങ്ങി. കഴിഞ്ഞ ഒക്ടോബറിൽ വാക്സിസിനേഷന്‍ നൂറ് കോടി പിന്നിട്ടിരുന്നു. അതേസമയം, രാജ്യത്ത് പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 20528 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പൊസിറ്റിവിറ്റി നിരക്കിലും വർധനവുണ്ട്. 5.23 ശതമാനം ആയി പോസിറ്റിവിറ്റി നിരക്ക് ഉയർന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button