Latest NewsNewsTechnology

കുറഞ്ഞ വിലയ്ക്ക് ഷവോമിയുടെ സ്മാർട്ട് സ്പീക്കർ സ്വന്തമാക്കാൻ അവസരം, കൂടുതൽ വിവരങ്ങൾ ഇങ്ങനെ

ബിൽറ്റ്- ഇൻ സ്മാർട്ട് വോയിസ് അസിസ്റ്റൻറ് ഉൾക്കൊള്ളിച്ചിട്ടുണ്ട്

വിപണിയിലെ താരമാകാൻ ഷവോമി പുതിയ സ്മാർട്ട് സ്പീക്കർ അവതരിപ്പിച്ചു. കുറഞ്ഞ വിലയ്ക്ക് കൂടുതൽ ഫീച്ചറുകളാണ് ഈ സ്മാർട്ട് സ്പീക്കറിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഇന്ത്യയിലെ മികച്ച സ്മാർട്ട് സ്പീക്കർ ബ്രാൻഡുകളിൽ ഒന്നാണ് ഷവോമി.

1.5 ഇഞ്ച് മോണോ സ്പീക്കറാണ് ഈ സ്മാർട്ട് സ്പീക്കറിൽ ഘടിപ്പിച്ചിട്ടുള്ളത്. ബിൽറ്റ്- ഇൻ സ്മാർട്ട് വോയിസ് അസിസ്റ്റൻറ് ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ, ബ്ലൂടൂത്ത് വേർഷൻ 5.0 ആണ്. അഡാപ്റ്റീവ് ബ്രൈറ്റ്നസ് പിന്തുണയ്ക്കുന്ന എൽഇഡി ഡിസ്പ്ലേ നൽകിയിട്ടുണ്ട്.

Also Read: മുടി കൊഴിച്ചില്‍ തടയാൻ തൈര്

ഈ സ്മാർട്ട് സ്പീക്കറിൽ ഇഷ്ടപ്പെട്ട പാട്ടുകൾ സെറ്റ് ചെയ്തുകൊണ്ട് അലാറമായി ഉപയോഗിക്കാൻ കഴിയും. ഐആർ നിയന്ത്രണത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. മി.കോം, മി ഹോംസ്, ഫ്ലിപ്കാർട്ട്, റീട്ടെയിൽ സ്റ്റോറുകൾ വഴി 4,999 രൂപയ്ക്ക് ഈ സ്മാർട്ട് സ്പീക്കർ സ്വന്തമാക്കാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button