NewsBusinessAutomobile

പിയാജിയോ: ഇന്ത്യൻ വിപണിയിൽ പുതിയ മോഡൽ അവതരിപ്പിച്ചു

ഏകദേശം 50 കിലോമീറ്റർ മൈലേജാണ് ഈ മോഡലിന്റെ പ്രധാന പ്രത്യേകത

പിയാജിയോയുടെ പുതിയ മോഡൽ ആപ്പെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. എൻഎക്സ്ടി പ്ലസ് മോഡലാണ് പുതുതായി പുറത്തിറക്കിയിട്ടുള്ളത്. ഈ മോഡലിൽ കമ്പനി നിരവധി സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ, എല്ലാവരെയും ആകർഷിക്കുന്ന തരത്തിലുള്ള ഡിസൈനിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്.

ഏകദേശം 50 കിലോമീറ്റർ മൈലേജാണ് ഈ മോഡലിന്റെ പ്രധാന പ്രത്യേകത. ശ്രേണിയിലെ തന്നെ ആദ്യ ട്യൂബ് ഇല്ലാത്ത ടയറുകളാണ് നൽകിയിട്ടുള്ളത്. ത്രീ-വാൽവ് എഞ്ചിൻ പിക്കപ്പും ലഭ്യമാണ്. ആളുകൾക്ക് ഇരിക്കാൻ പാകത്തിലുള്ള വിസ്താരമായ സീറ്റുകളും ഒരുക്കിയിട്ടുണ്ട്. കൂടാതെ, ഏത് പ്രായക്കാർക്കും അനായാസം അകത്തേക്ക് കയറാനും പുറത്തേക്ക് ഇറങ്ങാനുമുളള ഡോറും സജ്ജീകരിച്ചിട്ടുണ്ട്.

Also Read: മുല്ലപ്പെരിയാറിലും പെരിയാറിലും ജലനിരപ്പ് ഉയരുന്നു: അപകട സൂചനാ മുന്നറിയിപ്പ് സംവിധാനങ്ങൾ പ്രവർത്തന രഹിതം

ഹെഡ് ലാമ്പുകൾ, സീറ്റുകൾക്ക് ഡ്യുവൽടോൺ എന്നിവയും നൽകിയിട്ടുണ്ട്. സിഎൻജി പതിപ്പിന്റെ എക്സ് ഷോറൂം വില 2.35 ലക്ഷം രൂപയാണ്.

shortlink

Related Articles

Post Your Comments


Back to top button