KeralaLatest NewsNews

സത്യം പുറത്തുവന്നു: ഇ.പി.ജയരാജനെ അറസ്റ്റ് ചെയ്യണമെന്ന് ഹൈബി

ഇൻഡിഗോയുടെ യാത്ര വിലക്ക് അറിയിപ്പ് ലഭിച്ചുവെന്നും നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും ഫര്‍സീന്‍ മാധ്യമങ്ങളോട് പറഞ്ഞു.

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തിൽ ശബരീനാഥനെതിരെ നടപടിയെടുത്തതിൽ പ്രതികരിച്ച് ഹൈബി ഈഡന്‍ എം.പി. ശബരീനാഥനെതിരെ നടപടിയെടുത്താല്‍ ഇ.പി.ജയരാജനെ അറസ്റ്റ് ചെയ്യണമെന്ന് ഹൈബി പ്രതികരിച്ചു. ഇൻഡിഗോയുടെ നടപടിയോടു കൂടി ഇ പി കുറ്റക്കാരനെന്ന് വ്യക്തമായെന്നും ഹൈബി പറഞ്ഞു. ഇ.പിക്ക് എതിരെ പൊലീസ് കേസെടുത്തില്ലെങ്കിലും സത്യം പുറത്തുവന്നുവെന്ന് വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവ് ഫര്‍സീന്‍ പറഞ്ഞു. ഇൻഡിഗോയുടെ യാത്ര വിലക്ക് അറിയിപ്പ് ലഭിച്ചുവെന്നും നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും ഫര്‍സീന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Read Also: പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി മുൻ കേന്ദ്രമന്ത്രി മാർഗരറ്റ് ആൽവയെ പ്രഖ്യാപിച്ചു

അതേസമയം, കേസിൽ മുന്‍ എം.എല്‍.എ ശബരീനാഥനെ ചോദ്യം ചെയ്യും. നാളെ ഹാജരാകാന്‍ ആവശ്യപ്പെട്ട് ശംഖുമുഖം അസി. കമ്മീഷണര്‍ നോട്ടിസ് നല്‍കി. പ്രതിഷേധത്തിന് നിര്‍ദേശം നല്‍കിയത് ശബരീനാഥനെന്ന് വിവരം ലഭിച്ചെന്ന് പൊലീസ് പറഞ്ഞു. ‘പൊലീസ് ചോദിക്കുന്നതിന് മറുപടി നല്‍കും. വിമാനത്തിലേത് സമാധാനപരമായ പ്രതിഷേധമായിരുന്നു. അതിനെ കലാപശ്രമമാക്കാന്‍ ആരും ശ്രമിക്കേണ്ട’- ശബരീനാഥന്‍  പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button