KeralaLatest NewsNews

‘പെട്ടെന്നുണ്ടായ ക്ഷോഭത്തില്‍ ചിന്തിക്കാതെ പ്രതികരിച്ചതാണ്, നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു’: കെ സുധാകരന്‍

തെറ്റിനെ തെറ്റായി തന്നെ കാണുന്നു

ന്യൂഡല്‍ഹി: മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എം.എം മണിയ്‌ക്കെതിരെ നടത്തിയ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച്‌ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. തെറ്റിനെ തെറ്റായി കാണുന്നു. യാതൊരു ന്യായീകരണത്തിനും മുതിരാതെ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്ന് ഫേസ്‌ബുക്ക് കുറിപ്പിൽ കെ.സുധാകരന്‍ പറഞ്ഞു.

കെ.സുധാകരന്റെ ഫേസ്‌ബുക്ക് കുറിപ്പ് പൂര്‍ണരൂപം

ഇന്നത്തെ പത്രസമ്മേളനത്തില്‍ നടത്തിയൊരു പരാമര്‍ശം വേണ്ടിയിരുന്നില്ലെന്ന് പിന്നീട് ആലോചിച്ചപ്പോള്‍ തോന്നി.
ഒരുപാട് മനുഷ്യരെ അകാരണമായി ആക്ഷേപിച്ചൊരു ആളെക്കുറിച്ച്‌ ചോദ്യം വപ്പോള്‍, പെട്ടെന്നുണ്ടായ ക്ഷോഭത്തില്‍ അധികം ചിന്തിക്കാതെ പ്രതികരിച്ചു പോയതാണ്. മനസ്സില്‍ ഉദ്ദേശിച്ച കാര്യമല്ല പുറത്തേക്ക് വന്നതും.
തെറ്റിനെ തെറ്റായി തന്നെ കാണുന്നു. യാതൊരു ന്യായീകരണത്തിനും മുതിരാതെ അതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button