Latest NewsNewsInternational

അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്ക് മേലുള്ള അടിച്ചമര്‍ത്തല്‍ തുടര്‍ന്ന് താലിബാന്‍

സ്ത്രീകള്‍ക്ക് ജോലി നിഷേധിച്ച് താലിബാന്‍

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളെ അടിച്ചമര്‍ത്തി താലിബാന്‍. രാജ്യത്തെ വനിതാ ജീവനക്കാരോട് ജോലിയ്ക്ക് വരേണ്ടെന്നും പകരം, ജോലി ചെയ്യാന്‍ ഒരു പുരുഷ ബന്ധുവിനെ അയക്കണമെന്നും താലിബാന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്.

Read Also: ഇ.പി.ജയരാജന് യാത്രാവിലക്ക് ഏർപ്പെടുത്തിയ നടപടി പ്രതിഷേധാർഹം: തീരുമാനം പുനഃപരിശോധിക്കണമെന്ന് സി.പി.എം

തനിയ്ക്ക് പകരം ഒരു പുരുഷ ബന്ധുവിനെ ജോലിക്ക് അയക്കണമെന്നാവശ്യപ്പെട്ട് താലിബാന്‍ ഭരണകൂടം സമീപിക്കുന്നതായി അഫ്ഗാനിലെ ഒരു വനിതയാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ക്ക് വിവരം നല്‍കിയത്. ശമ്പളത്തില്‍ വലിയ കുറവ് വരുത്തിയതായും ഇത് ചോദ്യം ചെയ്തപ്പോള്‍ ജോലി ഉപേക്ഷിച്ച് പോകാനും ആവശ്യപ്പെട്ടതായി അഫ്ഗാനിലെ സ്ത്രീകള്‍ വെളിപ്പെടുത്തുന്നു.

15 വര്‍ഷത്തിലധികമായി ജോലി ചെയ്തിരുന്ന തസ്തികയിലേക്ക് വരെ പകരം ആളെ കണ്ടെത്തി നല്‍കണമെന്നാവശ്യപ്പെട്ട് അഫ്ഗാന്റെ മാനവ വിഭവശേഷി വകുപ്പില്‍ നിന്ന് ഫോണ്‍ കോളുകള്‍ വന്നതായും സ്ത്രീകള്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അവസാനത്തോടെ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്ത താലിബാന്‍ സ്ത്രീകളുടെ അവകാശങ്ങള്‍ ഓരോന്നായി എടുത്ത് മാറ്റിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വരെ പെണ്‍കുട്ടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ താലിബാന്റെ നീക്കങ്ങള്‍ ഏറെ വിമര്‍ശനത്തിന് കാരണമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button