KottayamLatest NewsKeralaNattuvarthaNews

മദ്യലഹരിയിൽ ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേൽപ്പിച്ചു : ഭ​ർ​ത്താ​വ് പൊലീസ് കസ്റ്റഡിയിൽ

കൈ​പ്പ​ള്ളി വ​ലി​യ​പ​റ​മ്പി​ൽ ജാ​ൻ​സി​യു​ടെ (50) ത​ല​യ്ക്ക് പി​ന്നി​ലാ​ണ് വെ​ട്ടേറ്റ​​ത്

പൂ​ഞ്ഞാ​ർ: പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത് കൈ​പ്പ​ള്ളി​യി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽപ്പി​ച്ചു. കൈ​പ്പ​ള്ളി വ​ലി​യ​പ​റ​മ്പി​ൽ ജാ​ൻ​സി​യു​ടെ (50) ത​ല​യ്ക്ക് പി​ന്നി​ലാ​ണ് വെ​ട്ടേറ്റ​​ത്. ‌‌

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. ഭ​ർ​ത്താ​വ് ജെ​യിം​സി​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ദ്യ​പാ​ന​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Read Also : രാജ്യദ്രോഹക്കുറ്റം: സെക്യൂരിറ്റി ചീഫടക്കം ഭരണകൂടത്തിലെ ഉന്നതരെ  പുറത്താക്കി വൊളോഡിമിർ സെലെൻസ്കി

ഏ​താ​നും നാ​ളു​ക​ളാ​യി മ​ദ്യ​പാ​നം നി​ർ​ത്തു​ന്ന​തി​നു​ള്ള ചി​കി​ത്സ​യി​ലാ​യി​രു​ന്നു ജ​യിം​സ്. ഒ​രു മാ​സ​ത്തോ​ള​മാ​യി ജെ​യിം​സ് മ​ദ്യ​പി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ, ക​ഴി​ഞ്ഞ​ദി​വ​സം മു​ത​ൽ മ​ദ്യ​പാ​നം ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യ​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ഭാ​ര്യ​യു​മാ​യി വാ​ക്ക് ത​ർ​ക്കം ഉ​ണ്ടാ​വു​ക​യും വാ​ക്ക​ത്തി​യെ​ടു​ത്ത് ത​ല​യ്ക്ക് വെ​ട്ടു​ക​​യായി​രു​ന്നു​വെ​ന്ന് പൊലീ​സ് പ​റ​ഞ്ഞു. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ ജാ​ൻ​സി​ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​ ചികിത്സയിലാണ്. സം​ഭ​വം അ​റി​ഞ്ഞ് ഈ​രാ​റ്റു​പേ​ട്ട​യി​ൽ നി​ന്നു പൊലീ​സ് സം​ഘം എ​ത്തി​യ​പ്പോ​ഴേ​ക്കും ജ​യിം​സ് ഇ​വി​ടെ നി​ന്നു മാ​റി​യി​രു​ന്നു. കൂ​ടു​ത​ൽ പൊ​ലീ​സ് എ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ക്കു​ന്ന​തി​നി​ടെ ജ​യിം​സ് പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button