Latest NewsIndia

ഭീകരസംഘടനയെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റ്: വിദ്യാർത്ഥി അറസ്റ്റിൽ

ഗുവാഹത്തി: സോഷ്യൽ മീഡിയയിലൂടെ വിദ്യാർത്ഥി സംഘടനയെ പിന്തുണച്ചതിന് ആസാമിൽ വിദ്യാർത്ഥി അറസ്റ്റിൽ. ടാംഗ്ല കോളേജിലെ വിദ്യാർത്ഥിയായ പ്രമോദ് കലിതയെ (22) ആണ് ആസാം പോലീസ് അറസ്റ്റ് ചെയ്തത്. ഉഡൽഗുരി സ്വദേശിയാണ് ഇയാൾ.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ കുപ്രസിദ്ധ ഭീകരസംഘടനയായ ഉൾഫയെ പിന്തുണച്ചാണ് പ്രമോദ് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്. ഞായറാഴ്ച അറസ്റ്റിലായ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വെച്ചിരിക്കുകയാണ്. ഇംഗ്ലീഷിലും ആസാമിയിലുമാണ് പ്രമോദ് ഉൾഫയുടെ ഭീകര പ്രവർത്തനങ്ങളെ പിന്തുണച്ചു കൊണ്ട് പോസ്റ്റ് ഇട്ടിരിക്കുന്നത്. ഒപ്പം, ഇയാൾ തന്നെ അറസ്റ്റ് ചെയ്യാൻ പോലീസിനെ വെല്ലുവിളിക്കുകയും ചെയ്തു.

Also read: രണ്ടാമത്തെ മങ്കി പോക്സ് കേസ്: എയർപോർട്ട് അധികൃതർക്ക് കർശന നിർദേശങ്ങൾ നൽകി കേന്ദ്രസർക്കാർ

ആസാമിനെ പ്രത്യേക രാജ്യമായി വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെതിരെ അട്ടിമറി നടത്തുന്ന സംഘടനയാണ് ഉൾഫ. കൊടും ഭീകരനായ പരേഷ് ബറുവയാണ് ഉൾഫയുടെ നേതാവ്. നിരവധി പട്ടാളക്കാരെയും ജനങ്ങളെയും രാഷ്ട്രീയ പ്രമുഖരെയും ഉൾഫ ഭീകരർ ഒളിപ്പോരിലൂടെ വകവരുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button