News

‘ഏതെങ്കിലും ഇസ്ലാമിക രാജ്യമായിരുന്നെങ്കിൽ നൂപുർ ശർമ ഇപ്പോൾ കൊല്ലപ്പെടുമായിരുന്നു, ഇസ്ലാം അവർക്ക് മാപ്പ് നൽകില്ല’

ഡൽഹി: മുഹമ്മദ് നബിയെക്കുറിച്ച് വിവാദ പരാമർശം നടത്തിയ ബി.ജെ.പി മുൻ വക്താവ് നൂപുർ ശർമയ്ക്ക് ഇസ്ലാം ഒരിക്കലും മാപ്പ് നൽകില്ലെന്ന്, ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ ദർഗയിലെ ദിവാൻ അലി മൂസ നിസാമി. വിവാദ പരാമർശം നടത്തിയതിന് പ്രായശ്ചിത്തം ചെയ്യാൻ ക്ഷേത്രത്തിൽ പോകാനും, നിസാമി നൂപുർ ശർമയോട് ആവശ്യപ്പെട്ടു.

ഇത് ഇന്ത്യയായതിനാൽ അവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും ഏതെങ്കിലും ഇസ്ലാമിക രാജ്യത്തായിരുന്നെങ്കിൽ, അവർ ഇപ്പോൾ മരിച്ചിട്ടുണ്ടാകുമായിരുന്നു എന്നും അലി മൂസ നിസാമി പറഞ്ഞു.

‘ഇസ്ലാമിൽ, താൻ ചെയ്ത പാപത്തിന് മാപ്പ് എന്നൊന്നില്ല. ഇന്ത്യയിൽ ജനാധിപത്യം നിലനിൽക്കുന്നതിനാൽ, അവൾ ഇപ്പോഴും ജീവിച്ചിരിക്കുന്നു. അത് ഏതെങ്കിലും ഇസ്ലാമിക രാജ്യമായിരുന്നെങ്കിൽ, അവൾക്കുള്ള ഏക ശിക്ഷ മരണം മാത്രമായിരിക്കും,’ നിസാമി വ്യക്തമാക്കി .

മുഖക്കുരു തടയാൻ മധുരപലഹാരം ഒഴിവാക്കൂ

നൂപുർ ശർമയുടെ വിവാദ പരാമർശത്തെത്തുടർന്ന് മത മൗലികവാദികൾ രാജ്യത്തുടനീളം കലാപം നടത്തുകയും, അക്രമങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്നു. ഉദയ്പൂരിൽ നൂപുർ ശർമയ്ക്ക് പിന്തുണ നൽകിയ കനയ്യ ലാലിനെ കൊലപ്പെടുത്തുകയും ചെയ്തു. ഇതേത്തുടർന്ന്, തനിക്കെതിരെ വധഭീഷണിയും ബലാത്സംഗ ഭീഷണിയും ഉള്ളതായി നൂപുർ ശർമ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button