Latest NewsNewsBusiness

ഐസിഐസിഐ പ്രുഡൻഷൽ ആപ്പ്: പത്തുലക്ഷത്തിലധികം ഉപയോക്താക്കളുമായി മുന്നേറുന്നു

കുറഞ്ഞ കാലയളവിനുള്ളിലാണ് ഐസിഐസിഐ പ്രുഡൻഷൽ ആപ്പ് ഇത്രയധികം ജനപ്രീതി ആകർഷിച്ചിട്ടുള്ളത്

മുന്നേറ്റത്തിന്റെ പാതയിൽ ഐസിഐസിഐ പ്രുഡൻഷൽ ആപ്പ്. പുതിയ കണക്കുകൾ പ്രകാരം, ഇത്തവണ പത്തുലക്ഷത്തിലധികം ഉപയോക്താക്കളാണ് ഐസിഐസിഐ പ്രുഡൻഷൽ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുള്ളത്. ഉപയോക്താക്കൾക്കായി വ്യത്യസ്തവും നൂതനവുമായ സേവനങ്ങളാണ് ഈ മൊബൈൽ ആപ്ലിക്കേഷനിൽ ഒരുക്കിയിട്ടുള്ളത്. ഉപഭോക്തൃ കേന്ദ്രീകൃതമായ നിരവധി ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

കുറഞ്ഞ കാലയളവിനുള്ളിലാണ് ഐസിഐസിഐ പ്രുഡൻഷൽ ആപ്പ് ഇത്രയധികം ജനപ്രീതി ആകർഷിച്ചിട്ടുള്ളത്. ഫെയ്സ് ഐഡി, ഫിംഗർപ്രിന്റ്, പിൻ എന്നീ വഴികളിലൂടെയാണ് ഉപയോക്താക്കൾക്ക് ആപ്പ് ലോഗിൻ ചെയ്യാൻ സാധിക്കുക. മൊബൈൽ നെറ്റ്‌വർക്ക് കണക്ടിവിറ്റി ഇല്ലാതെയും ഈ ആപ്പിൽ സേവനങ്ങൾ ലഭ്യമാണ്. നെറ്റ്‌വർക്ക് ഇല്ലെങ്കിലും പോളിസികളെ കുറിച്ചുള്ള വിവരങ്ങൾ ആക്സസ് ചെയ്യാനും സർവീസ് അഭ്യർത്ഥനകൾ നടത്താനും കഴിയും.

Also Read: ബ്രേക്ക്ഫാസ്റ്റിന് എളുപ്പത്തിൽ തയ്യാറാക്കാം ഓട്സ് ദോശ

shortlink

Related Articles

Post Your Comments

Related Articles


Back to top button