Latest NewsKeralaNews

അതിർത്തി തർക്കം: തലസ്ഥാനത്ത് അമ്മയ്ക്കും മകൾക്കും നേരെ ആസിഡ് ആക്രമണം

 

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ ആസിഡ് ആക്രമണം. ആക്രമണത്തിൽ അമ്മയ്ക്കും മകൾക്കും പൊള്ളലേറ്റു. കാട്ടാക്കട പന്നിയോട് സ്വദേശികളായ ബിന്ദു, മകൾ അജിഷ്ന എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിർത്തി തർക്കമാണ് ആസിഡ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. അയൽവാസികളായ പ്രതികൾ നിരീക്ഷണത്തിലാണെന്ന് കാട്ടാക്കട പോലീസ് അറിയിച്ചു.

ബിന്ദുവിൻറ അയൽവാസിയായ വീട്ടമ്മയും അവരുടെ മകനും മകൻറെ ഭാര്യയുമാണ് ആക്രമണം നടത്തിയത്. റവന്യൂ വകുപ്പ് അതിർത്തി തിരിച്ച് കൊടുത്ത സ്ഥലത്ത് മതിൽ നിർമ്മാണം നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. റബറിന് ഉറ ഒഴിക്കുന്ന ആസിഡാണ് ബിന്ദുവിനും മകൾക്കും നേരെ ഒഴിച്ചത്. അജിഷ്നയുടെ മുഖത്തും കൈയ്ക്കും കാര്യമായി പൊള്ളലേറ്റിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ഡി.വൈ.എസ്.പിയാണ് അന്വേഷണം നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button