KeralaCinemaMollywoodLatest NewsNewsEntertainmentMovie Gossips

‘ധ്യാന്‍ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞപ്പോഴാണ് അക്കാര്യം ഞാൻ അറിയുന്നത്’: വിനീത് ശ്രീനിവാസന്‍

കൊച്ചി: അഭിനയം, തിരക്കഥാ രചന, സംവിധാനം, ആലാപനം എന്നിങ്ങനെ സിനിമയിലെ എല്ലാ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് വിനീത് ശ്രീനിവാസന്‍. അവയെല്ലാം തന്നെ വിനീതിന്റെ കയ്യില്‍ ഭദ്രവുമാണ്. ഇപ്പോൾ, ഒരു അഭിമുഖത്തില്‍ വിനീത് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.

ജീവിതത്തില്‍ താന്‍ ഒരുപാട് പറ്റിക്കപ്പെട്ടിട്ടുണ്ടെന്ന് വിനീത് ശ്രീനിവാസന്‍ പറയുന്നു. ധ്യാന്‍ പറ്റിച്ചിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന്, പറ്റിച്ചിട്ടുണ്ടെന്നായിരുന്നു വിനീത് നൽകിയ മറുപടി. ഒരിക്കല്‍ ധ്യാനിന്റെ ഷോട്ട് ഫിലിം പ്രൊഡ്യൂസ് ചെയ്യണമെന്ന് പറഞ്ഞ് പണം വാങ്ങിയിട്ടുണ്ടെന്നും എന്നാല്‍, ആ ഷോട്ട് ഫിലിം പുറത്തിറങ്ങിയിട്ടില്ലെന്നും വിനീത് പറയുന്നു.

ദിവസവും നെല്ലിക്ക കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

‘ഒരിക്കല്‍ ധ്യാനിന്റെ ലാപ്‌ടോപ്പിലാണ് ഞാന്‍ ആ ഷോട്ട് ഫിലിം കണ്ടത്. വാങ്ങിയ പണത്തിന്റെ പകുതി വെച്ച് ഷോട്ട് ഫിലിം ചെയ്തിട്ട്, ബാക്കി കാശിന് ഗോവയ്ക്ക് പോയെന്ന് ധ്യാന്‍ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞപ്പോഴാണ് ഞാൻ അറിയുന്നത്,’ വിനീത് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button