KeralaLatest NewsNews

ഭിന്നശേഷിക്കാർക്ക് പാരലിമ്പിക്‌സ് പരിശീലത്തിന് അപേക്ഷ ക്ഷണിച്ചു

 

തിരുവനന്തപുരം: ഭിന്നശേഷിക്കാരായ വ്യക്തികളുടെ കായികപരമായ കഴിവുകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം പാരാലിമ്പിക്‌സ് മത്സരങ്ങൾക്കുള്ള പരിശീലനം സംഘടിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് ആറിന് ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രവും സ്‌പോർട്‌സ് അസോസിയേഷൻ ഫോർ ഡിഫറന്റിലി ഏബിൾ ഓഫ് കേരളയും സംയുക്തമായി നാലാഞ്ചിറയിൽ സെലക്ഷൻ ക്യാമ്പ് സംഘടിപ്പിക്കും.

അംഗപരിമിതർ, സെറിബ്രൽ പൽസി, കാഴ്ച വൈകല്യം എന്നീ വിഭാഗത്തിൽപ്പെട്ട തിരുവനന്തപുരം ജില്ലയിലുള്ള വ്യക്തികൾക്ക് (പ്രായം 15 വയസ് മുതൽ 28 വയസ് വരെ) ക്യാമ്പിൽ പങ്കെടുക്കാം.

അത്‌ലറ്റിക്‌സ്, പവർ ലിഫ്റ്റിംഗ്, ബാഡ്മിന്റൻ, നീന്തൽ, ഷൂട്ടിങ്, വീൽ ചെയർ – ബാസ്‌കറ്റ് ബാൾ, വീൽ ചെയർ – വോളിബാൾ എന്നീ ഇനങ്ങളിലാണ് പരിശീലനം. താത്പര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യുന്നതിനായി 0471-2530371, 8590516669 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button