NewsSportsNews Story

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: ലോക റെക്കോര്‍ഡുകാര്‍ക്ക് 100,000 ഡോളര്‍ സമ്മാനം

 

 

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ലോക റെക്കോര്‍ഡ് സ്ഥാപിക്കുന്നവര്‍ക്ക് 100,000 ഡോളര്‍ സമ്മാനം പ്രഖ്യാപിച്ച് ജാപ്പനീസ് ഇലക്ട്രോണിക്‌സ് കമ്പനിയായ ടിഡികെയും വേള്‍ഡ് അത്‌ലറ്റിക്
സിന്റെ വീഗ്രോ അത്ലറ്റിക്‌സ് സംരംഭവും. നിലവിലെ ലോക റെക്കോര്‍ഡിനൊപ്പമുള്ള പ്രകടനങ്ങള്‍ക്ക് സമ്മാനം ലഭിക്കില്ല.

വനിതാ മാരത്തണില്‍ എത്യോപ്യയുടെ ഗോതിതോം ഗബ്രേസ്ലാസെ ലോക റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു. കെനിയയുടെ ജൂഡിത്ത് കോറിറിന്റെ കടുത്ത വെല്ലുവിളി അതിജീവിച്ച് 2 മണിക്കൂര്‍ 18 മിനിട്ട് 11 സെക്കന്‍ഡില്‍ താരം ഫിനിഷ് വര കടന്നു. 2005ല്‍ ബ്രിട്ടണിന്റെ പൗള റാഡ്ക്ലിഫ് സ്ഥാപിച്ച 2 മണിക്കൂര്‍ 20 മിനിട്ട് 57 സെക്കന്‍ഡ് സമയത്തിന്റെ റെക്കോര്‍ഡാണ് ഗബ്രേസ്ലാസെ തകര്‍ത്തത്.

അതേസമയം, അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ്. ടോക്യോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ നീരജ് ഈ മാസം 22ന് ജാവലിന്‍ ത്രോ യോഗ്യതാ ഘട്ടത്തില്‍ മത്സരിക്കും. ലോക അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തില്‍ ഇന്ത്യ ആകെ ഒരേയൊരു മെഡലേ നേടിയുള്ളൂ. മലയാളി ലോംഗ് ജമ്പ് താരം അഞ്ജു ബോബി ജോര്‍ജ് 2003ല്‍ പാരിസില്‍ വച്ച് നേടിയ വെങ്കല മെഡലാണ് ലോക അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ വിലാസം.

shortlink

Related Articles

Post Your Comments


Back to top button