News

ബഹിരാകാശ ടൂറിസം: വിമാനങ്ങളിൽ മനുഷ്യരെ വിക്ഷേപിക്കാനുള്ള കഴിവ് വികസിപ്പിക്കാനൊരുങ്ങി ഐ.എസ്.ആർ.ഒ

ഡൽഹി: ബഹിരാകാശ വിനോദ സഞ്ചാരത്തിനുള്ള കഴിവ് വികസിപ്പിക്കാനൊരുങ്ങി ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐ.എസ്.ആർ.ഒ). ലോ എർത്ത് ഓർബിറ്റിലേക്ക് മനുഷ്യരെ എത്തിച്ച് ബഹിരാകാശ വിനോദ സഞ്ചാരത്തിലേക്ക് തദ്ദേശീയമായ കഴിവുകൾ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ബഹിരാകാശ ഏജൻസിയെന്ന് ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.

ഇപ്പോൾ ലോകത്തിലെ 61 രാജ്യങ്ങളുമായി ചേർന്ന് ഐ.എസ്.ആർ.ഒ, ബഹിരാകാശ പ്രവർത്തനത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗഗൻയാൻ ദൗത്യത്തിനൊപ്പം, മനുഷ്യനെ ആദ്യമായി ബഹിരാകാശത്തെത്തിക്കുന്നതിനും ഐ.എസ്.ആർ.ഒ ശ്രമിക്കുന്നുണ്ട്.

കോഴിക്കോട്ട് നിന്ന് അധിക സർവ്വീസ് ആരംഭിച്ച് എയർ അറേബ്യ

ഗവൺമെന്റ് ഇതര ബഹിരാകാശ ഏജൻസികൾ ഈ രംഗത്ത് ആധിപത്യം പുലർത്തുന്നതിനാൽ കഴിഞ്ഞ രണ്ട് വർഷങ്ങളായി ബഹിരാകാശ ടൂറിസം വിപണി കുതിച്ചുയർന്നു. എലോൺ മസ്‌ക് സ്ഥാപിച്ച സ്‌പേസ് എക്‌സ് അതിന്റെ ഡ്രാഗൺ ബഹിരാകാശ പേടകത്തിലൂടെ ആളുകളെ ഗുരുത്വാകർഷണത്തിൽ ടൂറിസം ഫ്‌ളൈറ്റുകളിൽ എത്തിച്ച് ബഹിരാകാശ ടൂറിസം വിപണിയെ മുന്നിൽ നിന്ന് നയിക്കുന്നു.

അതേസമയം, ജെഫ് ബെസോസിന്റെ നേതൃത്വത്തിലുള്ള ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേർഡ് എന്ന ബഹിരാകാശ പേടകം വെസ്റ്റ് ടെക്‌സാസിൽ നിന്ന് യാത്രക്കാരുമായി ബഹിരാകാശത്തേക്ക് ഹ്രസ്വമായ വിനോദയാത്ര നടത്തിയിരുന്നു. ഈ യാത്രയിൽ വിമാനങ്ങൾ ഏകദേശം 10 മിനിറ്റ് ബഹിരാകാശത്ത് തുടർന്ന്, യാത്രക്കാർക്ക് ഭൂമിയുടെ പുറത്ത് നിന്നുള്ള ഒരു കാഴ്ച നൽകുന്നുണ്ട്.

എം​ഡി​എം​എ​യു​മാ​യി സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

ഇന്ത്യയുടെ കന്നി ബഹിരാകാശയാത്രിക ദൗത്യത്തിന് കരുത്ത് പകരുന്ന ബൂസ്റ്ററുകളുടെ സ്റ്റാറ്റിക് ഫയർ ടെസ്റ്റ് ഈ വർഷം മേയിൽ ഐ.എസ്.ആർ.ഒ വിജയകരമായി നടത്തിയിരുന്നു. പേര് വെളിപ്പെടുത്താത്ത നാല് ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥർ ദൗത്യത്തിനായി പരിശീലനം നടത്തുമ്പോൾ, ലോഞ്ച് വെഹിക്കിൾ പ്രൊപ്പൽഷൻ ഘട്ടങ്ങളുടെ ഗ്രൗണ്ട് ക്വാളിഫിക്കേഷൻ ടെസ്റ്റുകൾ ആരംഭിക്കുകയും വിജയകരമായി പുർത്തിയാക്കുകയും ചെയ്തു.

ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് വികസിപ്പിച്ചെടുത്ത ഗഗൻയാൻ ക്രൂ മൊഡ്യൂൾ, ഇന്ത്യൻ ബഹിരാകാശയാത്രികരെ ബഹിരാകാശത്തേക്ക് കൊണ്ടുപോകുകയും അവരെ സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ കൊണ്ടുവരുകയും ചെയ്യുന്ന ആദ്യത്തെ തദ്ദേശീയ ബഹിരാകാശ പേടകമായിരിക്കും.

മയനൈസ് വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാം

ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ (ഇൻ-സ്‌പേസ്) ബഹിരാകാശ വിനോദസഞ്ചാരം ഉൾപ്പെടെയുള്ള ബഹിരാകാശ പ്രവർത്തനങ്ങളിൽ സ്വകാര്യമേഖലയുടെ സജീവ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന് ശ്രമിക്കുന്നതായും മന്ത്രി അറിയിച്ചു. ഐ.എസ്.ആർ.ഒ കേന്ദ്രങ്ങളിൽ ഉടനീളം ലഭ്യമായ സാങ്കേതിക സൗകര്യങ്ങളും വൈദഗ്ധ്യവും സ്വകാര്യ സ്ഥാപനങ്ങളുമായി പങ്കിടുന്നത് സാധ്യമാക്കുന്നതിനുള്ള സംവിധാനങ്ങളുമായാണ് ഇൻ-സ്‌പേസ് വരുന്നത്.

സ്വകാര്യ ഇന്ത്യൻ ബഹിരാകാശ വ്യവസായത്തിന്റെ പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുന്ന, സമഗ്രവും സംയോജിതവുമായ ബഹിരാകാശ നയം രൂപീകരിക്കാനുള്ള ശ്രമത്തിലാണ്, ബഹിരാകാശ വകുപ്പ് എന്നും മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button