KeralaLatest NewsIndia

മൊഴി ഗൗരവകരം, ഇഡി സുപ്രീംകോടതിയിലേക്ക്: കേസ് കേരളത്തിൽ നിന്ന് മാറ്റുന്നത് മുഖ്യമന്ത്രിക്കെതിരെയുള്ള തെളിവുകളോടെ

കൊച്ചി: സ്വർണം, ഡോളർക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിർണായക നീക്കം. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ സ്വപ്‌ന സുരേഷിന്റെ മൊഴി സുപ്രീം കോടതിയിൽ സമർപ്പിക്കാനാണ് തീരുമാനം. സ്വപ്‌നയുടെ രഹസ്യ മൊഴിയാണ് നൽകുക. അതേസമയം, സ്വര്‍ണ്ണ കടത്ത് കേസിലെ വിചാരണ നടപടികള്‍ കേരളത്തിന് പുറത്തേക്ക് മാറ്റാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശ്രമിക്കുന്നതിന് പിന്നില്‍ കള്ളക്കേസില്‍ കേരളാ പൊലീസ് ഉദ്യോഗസ്ഥരെ കുടുക്കുമോ എന്ന ഭയമാണെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ജൂൺ 6 നും 7 നുമാണ് സ്വപ്‌ന മജിസ്‌ട്രേറ്റ് കോടതിയിൽ രഹസ്യമൊഴി നൽകിയത്. സ്വർണക്കടത്തും ഡോളർക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും എം ശിവശങ്കറുമുൾപ്പെടെയുള്ളവർക്കെതിരെയാണ് സ്വപ്‌ന രഹസ്യമൊഴി നൽകിയിരുന്നത്. ഇത് മുദ്രവെച്ച കവറിൽ കോടതിയിൽ ഹാജരാക്കാനാണ് തീരുമാനം. മുതിർന്ന അഭിഭാഷകരുടെ നിയമോപദേശം ലഭിച്ചതിന് പിന്നാലെയാണ് രഹസ്യമൊഴി സുപ്രീം കോടതിയിൽ സമർപ്പിക്കാൻ തീരുമാനിച്ചത്.

ഗുരുതരമായ ആരോപണങ്ങൾ ഉള്ളതുകൊണ്ട് ഇത് പരസ്യപ്പെടുത്തരുതെന്ന് മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിനെതിരെ എന്തു പറഞ്ഞാലും കേസെടുക്കുന്നതാണ് നിലവിലെ അവസ്ഥ. രാഷ്ട്രീയ പിന്തുണയുള്ളവര്‍ക്ക് വേഗത്തില്‍ ജാമ്യം കിട്ടും. അല്ലാത്തവര്‍ അകത്താകും. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ നിന്ന് ഇഡി കേസ് മാറ്റുന്നത്. സ്വപ്‌നാ സുരേഷിന്റെ മൊഴിയില്‍ അന്വേഷണം തുടങ്ങിയാല്‍ ഉദ്യോഗസ്ഥരെ ഏതു വിധേനയും കുടുക്കമെന്നാണ് അവരുടെ ഭയം.

ഈ സാഹചര്യത്തില്‍ കരുതലോടെയാണ് കേരളത്തിലെ ഇഡി ഉദ്യോഗസ്ഥരുടെ യാത്ര. സ്വപ്‌നയുടെ മൊഴിയില്‍ വമ്പന്മാരെ അറസ്റ്റു ചെയ്താല്‍ ഭരണ പാര്‍ട്ടിയുടെ കോപത്തിന് അത് കാരണമാകും. പ്രതിഷേധങ്ങളും അക്രമങ്ങളും ഉണ്ടാകും. ഇതിനൊപ്പം കള്ളക്കേസുകളിലൂടെ ഉദ്യോഗസ്ഥരെ കുടുക്കാനും ശ്രമിക്കും. അതാണ് സ്വപ്‌നയുടെ മൊഴി അതിശക്തമായിട്ടും കേരളത്തിലെ ഉദ്യോഗസ്ഥര്‍ തുടർ നീക്കത്തിന് മടിക്കുന്നത് എന്നാണു റിപ്പോർട്ടുകൾ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button