Latest NewsNewsInternational

താലിബാന്‍ ഭരണത്തിന് എതിരെ ഐക്യരാഷ്ട്ര സഭ

വലിയ രീതിയിലുള്ള ജനാധിപത്യ ധ്വംസനമാണ് നടക്കുന്നത്

ഇസ്ലാമാബാദ് : താലിബാന്‍ ഭരണത്തിന് കീഴില്‍ അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ ക്രൂരമായ പീഡനത്തിനിരയാകുകയാണെന്ന് ഐക്യരാഷ്ട്ര സഭ .’ ജനങ്ങളുടെ ജീവനും സ്വത്തിനും യാതൊരു വിധ സുരക്ഷയും കല്‍പ്പിക്കാത്ത ഭരണകൂടമാണ് രാജ്യം ഭരിക്കുന്നത്. മാത്രമല്ല, വലിയ രീതിയിലുള്ള ജനാധിപത്യ ധ്വംസനമാണ് അവിടെ നടക്കുന്നത്. സ്ത്രീകളും, പെണ്‍കുട്ടികളും മോശം അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് അഫ്ഗാനിലെ യുഎന്‍ ദൗത്യസംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

’20 വര്‍ഷത്തെ സായുധ പോരാട്ടത്തിനൊടുവില്‍ ഭരണം പിടിച്ചെടുത്ത താലിബാന്‍ പൂര്‍ണ്ണമായും ഇസ്ലാമിക നിയമത്തിനു കീഴിലുള്ള ഭരണമാണ് നടപ്പിലാക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സമൂഹത്തിന്റെ മുഖ്യധാരയില്‍ യാതൊരുവിധ സ്ഥാനവുമില്ല എന്നും യു.എന്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം പ്രാകൃതമായ രീതികള്‍ നടപ്പിലാക്കുന്നതിലൂടെ താലിബാന്‍ ഭരണത്തിന് കീഴില്‍ അഫ്ഗാനിസ്ഥാന്‍ ലോകത്തിനു മുന്നില്‍ ഒറ്റപ്പെടുകയാണെന്നും യുഎന്നിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button