Latest NewsNewsIndiaBusiness

തുടർച്ചയായ ആറാം ദിവസവും നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി

വിപണിയിൽ ഇന്ന് 1732 ഓഹരികൾ മുന്നേറിയും, 1,511 ഓഹരികൾ ഇടിഞ്ഞും, 143 ഓഹരികൾ മാറ്റമില്ലാതെയും തുടർന്നു

ഓഹരി വിപണിയിൽ മുന്നേറ്റം തുടരുന്നു. തുടർച്ചയായ ആറാം ദിവസമാണ് വ്യാപാരം നേട്ടത്തിൽ അവസാനിപ്പിക്കുന്നത്. വിവിധ സൂചികകൾ നേട്ടത്തിൽ തന്നെയാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് 390 പോയിന്റ് ഉയർന്ന് 52,072 ൽ വ്യാപാരം അവസാനിപ്പിച്ചു. അതേസമയം, നിഫ്റ്റി 114 പോയിന്റ് ഉയർന്ന് 16,719 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഇന്ന് നിരവധി കമ്പനികളുടെ ഓഹരികൾ നേട്ടം കൈവരിച്ചിട്ടുണ്ട്. അൾട്രാടെക് സിമന്റ്, ഗ്രാസിം, യുപിഎൽ, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഐഷർ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ ഓഹരികളാണ് നേട്ടം ഉണ്ടാക്കിയത്. ഈ കമ്പനികളുടെ ഓഹരികൾ 2 ശതമാനം വീതമാണ് ഉയർന്നത്. അതേസമയം, ടാറ്റ കൺസ്യൂമർ പ്രോഡക്റ്റ്, ഇൻഫോസിസ്, എൻടിപിസി, പവർ ഗ്രിഡ് എന്നിവയുടെ ഓഹരികൾക്ക് മങ്ങലേറ്റു.

Also Read: 68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം: സൂര്യയും അജയ് ദേവഗണും മികച്ച നടന്മാര്‍, നടി അപര്‍ണ ബാലമുരളി

വിപണിയിൽ ഇന്ന് 1732 ഓഹരികൾ മുന്നേറിയും, 1,511 ഓഹരികൾ ഇടിഞ്ഞും, 143 ഓഹരികൾ മാറ്റമില്ലാതെയും തുടർന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.2 ശതമാനം ഇടിഞ്ഞെങ്കിലും ബിഎസ്ഇ സ്മോൾക്യാപ് സൂചിക 0.2 ശതമാനം ഉയർന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button