KeralaNewsBusiness

ലേക്ഷോർ: ഓഹരി ഉടമകൾക്ക് ലാഭവിഹിതം പ്രഖ്യാപിച്ചു

1996 ലാണ് ലേക്ഷോർ പബ്ലിക് ലിമിറ്റഡ് കമ്പനിയായി ഇൻകോർപറേറ്റ് ചെയ്യപ്പെട്ടത്

വിപിഎസ് ലേക്ഷോർ ആശുപത്രി ഓഹരി ഉടമകൾക്കുള്ള ലാഭവിഹിതം പ്രഖ്യാപിച്ചു. ഇത്തവണ 15 ശതമാനം ലാഭവിഹിതമാണ് ഓഹരി ഉടമകൾക്ക് ലഭിക്കുന്നത്. മുൻ വർഷങ്ങളിൽ 5 ശതമാനം മാത്രമാണ് ലാഭവിഹിതം നൽകിയിരുന്നത്.

കോവിഡ് പ്രതിസന്ധി ഘട്ടങ്ങളിൽ വൻ വെല്ലുവിളികളാണ് ആരോഗ്യ മേഖലയ്ക്ക് നേരിടേണ്ടി വന്നിട്ടുളളത്. എന്നാൽ, ഈ ഘട്ടങ്ങളിൽ ആരോഗ്യ രംഗത്ത് മികച്ച രീതിയിൽ തന്നെ സേവനം ഉറപ്പുവരുത്താൻ ലേക്ഷോറിന് കഴിഞ്ഞിട്ടുണ്ടെന്ന് ബോർഡ് ഓഫ് ഡയറക്ടേഴ്സ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Also Read: ‘ഭാരതത്തിന്റെ ഭരണഘടനയുടെ കാവലാള്‍ ഇനി ശ്രീമതി ദ്രൗപദി മുര്‍മു’: ദ്രൗപദി മുര്‍മുവിന് ആശംസകളുമായി വി. മുരളീധരന്‍ 

1996 ലാണ് ലേക്ഷോർ പബ്ലിക് ലിമിറ്റഡ് കമ്പനിയായി ഇൻകോർപറേറ്റ് ചെയ്യപ്പെട്ടത്. 2003 ജനുവരി മാസത്തിൽ ലേക്ഷോർ പ്രവർത്തനമാരംഭിച്ചു. 2016 ൽ വിപിഎസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ഷംസീർ വയലിൽ ലേക്ഷോറിനെ ഏറ്റെടുക്കുകയായിരുന്നു. ഡോ. ഷംസീർ വയലിൽ ഏറ്റെടുത്തതിനു ശേഷം പ്രഖ്യാപിക്കുന്ന ഏറ്റവും വലിയ ലാഭവിഹിതമാണ് ഇത്തവണത്തേത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button