Latest NewsNewsIndia

‘അഴിമതിയിൽ റെക്കോർഡിട്ടല്ലോ?’: കെജ്രിവാളിനെതിരെ രൂക്ഷപരിഹാസവുമായി മന്ത്രി അനുരാഗ് ഠാക്കൂർ

ഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ പരിഹാസവുമായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. സർവത്ര അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന കെജ്രിവാൾ ഭരണകൂടം പുതിയ റെക്കോർഡ് സൃഷ്ടിച്ചുവെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്.

ഡൽഹി സർക്കാരിന്റെ മദ്യനയത്തിൽ ഗുരുതരമായ ക്രമക്കേടുകളുണ്ടെന്നും ഇതേക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നും ഡൽഹി ലഫ്റ്റനന്റ് ഗവർണർ വികെ സക്സേന ശുപാർശ ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കെജ്രിവാൾ ഭരണകൂടത്തെ കേന്ദ്രമന്ത്രി നിശിതമായി വിമർശിച്ചത്.

ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനിന് ഓർമ്മ നഷ്ടപ്പെട്ടുവെന്ന വാർത്ത പുറത്തുവന്നിരുന്നു. അദ്ദേഹം ഒരു കള്ളപ്പണം വെളുപ്പിക്കൽ കേസിൽപ്പെട്ടാണ് ജയിലിൽ കിടക്കുന്നത്. അടുത്തതായി വിചാരണ നേരിടാൻ പോകുന്ന മനീഷ് സിസോദിയയുടെയും ഓർമ്മ നഷ്ടപ്പെടുമോയെന്നും പരിഹാസ രൂപേണ അനുരാഗ് ഠാക്കൂർ ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button