Latest NewsNewsIndia

അദ്ധ്യാപകര്‍ വഴക്ക് പറഞ്ഞു: 14 കാരി സ്‌കൂളിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടി

സ്‌കൂളിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടിയ 14-കാരി ഗുരുതരാവസ്ഥയില്‍

ചെങ്കല്‍പട്ട്: അദ്ധ്യാപകര്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി. തമിഴ്നാട്ടിലെ ചെങ്കല്‍പട്ട് ജില്ലയിലെ മാമല്ലപുരം പൂഞ്ചേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. സ്‌കൂള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ചാടിയത്.

Read Also: ലുസൈൽ റോഡിലെ പേൾ ഇന്റർചേഞ്ചിൽ താത്ക്കാലിക ഗതാഗത നിയന്ത്രണം: ഖത്തർ പബ്ലിക് വർക്‌സ് അതോറിറ്റി

ചെങ്കല്‍പട്ട് ജില്ലയിലെ മഹാബലിപുരം ഗ്രാമത്തില്‍ നിന്നുള്ള 14 വയസുകാരിയാണ് വിദ്യാര്‍ത്ഥിനി. പഠിക്കാന്‍ മോശമാണെന്ന് ചൂണ്ടിക്കാട്ടി അദ്ധ്യാപകര്‍ ശകാരിച്ചതായും മാതാപിതാക്കളെ കൊണ്ടുവരണമെന്ന് ടീച്ചര്‍ ആവശ്യപ്പെട്ടതായുമാണ് വിവരം. ഇതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

മാതാപിതാക്കളോട് ടീച്ചര്‍ പരാതി പറഞ്ഞാലുള്ള പ്രത്യാഘാതം ഭയന്നാണ് പെണ്‍കുട്ടി കെട്ടിടത്തില്‍ നിന്ന് ചാടിയതെന്നാണ് വിവരം. വിദ്യാര്‍ത്ഥിനിയുടെ വാരിയെല്ല് തകരുകയും കൈകള്‍ക്കും കാലുകള്‍ക്കും സാരമായ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

സ്‌കൂളിലെ അദ്ധ്യാപകര്‍ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ വിദ്യാര്‍ത്ഥിനിയെ എത്തിച്ചിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ചെങ്കല്‍പട്ട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button