Latest NewsNewsTechnology

ഇന്ത്യക്കാർക്ക് പ്രിയമേറി ഷോർട്ട് വീഡിയോ ആപ്പുകൾ, ഉപയോക്താക്കളുടെ എണ്ണം വർദ്ധിച്ചേക്കും

ഷോർട്ട് വീഡിയോകൾ കാണാൻ ഇന്ത്യക്കാർ പ്രതിദിനം 156 മിനിറ്റ് ചിലവഴിക്കുന്നുണ്ട്

ഇന്ത്യക്കാർക്ക് ഷോർട്ട് വീഡിയോ ആപ്പുകളോട് പ്രിയമേറുന്നു. അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഷോർട്ട് വീഡിയോ ആപ്പുകൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ബംഗളൂരു ആസ്ഥാനമായുള്ള റെഡ്സീർ സ്ട്രാറ്റജി കൺസൾട്ടന്റിന്റെ റിപ്പോർട്ടുകൾ പ്രകാരം, 2025 ഓടെ സജീവ ഉപയോക്താക്കളുടെ എണ്ണം 60 കോടിയായി വർദ്ധിക്കാൻ സാധ്യതയുണ്ട്. കൂടാതെ, 1,900 കോടി ഡോളറിന്റെ ധനസമ്പാദനമാണ് 2030 ഓടെ പ്രതീക്ഷിക്കുന്നത്.

ഷോർട്ട് വീഡിയോകൾ കാണാൻ ഇന്ത്യക്കാർ പ്രതിദിനം 156 മിനിറ്റ് ചിലവഴിക്കുന്നുണ്ട്. ശരാശരി ഒരു ഇന്ത്യൻ ഉപഭോക്താവ് ഷോർട്ട് ഫോം ഉള്ളടക്കം കാണാൻ 38 മിനിറ്റ് എങ്കിലും ചിലവഴിക്കുന്നു. നിലവിൽ, ധാരാളം ഷോർട്ട്-ഫോം ആപ്പുകൾ ലഭ്യമാണ്. മോജ്, ജോഷ്, റോപോസോ, ശിങ്കാരി തുടങ്ങിയവയാണ് ഇന്ത്യയിലെ ജനപ്രിയ ഷോർട്ട്-ഫോം ആപ്പുകൾ.

Also Read: മരുന്നുകളുടെ വിലയില്‍ 70 ശതമാനം വരെ കുറവ് വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍

ഇന്റർനെറ്റ് വളർച്ചയുടെ അടുത്ത തരംഗം പ്രതീക്ഷിക്കുന്നത് ടയർ 2 നഗരങ്ങളിലാണ്. ഈ പ്രദേശങ്ങളിലുള്ളവർക്ക് ഷോർട്ട് വീഡിയോ കാണാനുളള പ്രവണത കൂടുതലാണെന്നും പഠനങ്ങൾ തെളിയിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button