NewsMobile PhoneTechnology

IQOO Neo 6 5G: ഓറഞ്ച് വേരിയന്റുകൾ പുറത്തിറക്കി

6.62 ഇഞ്ച് ഇ4 അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

വിപണിയിൽ ജനപ്രീതിയുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് IQOO. അടുത്തിടെ IQOO ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച സ്മാർട്ട്ഫോണുകളിൽ ഒന്നാണ് IQOO Neo 6 5G. ഈ സ്മാർട്ട്ഫോണുകളുടെ ഓറഞ്ച് വേരിയന്റാണ് കമ്പനി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. മറ്റ് സവിശേഷതകൾ പരിചയപ്പെടാം.

6.62 ഇഞ്ച് ഇ4 അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റും ഫുൾ എച്ച്ഡി പ്ലസ് റെസലൂഷനും കാഴ്ചവയ്ക്കുന്നുണ്ട്. സ്നാപ്ഡ്രാഗൺ 870 ൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്.

Also Read: കോഴിക്കോട് 7 വയസ്സുകാരൻ മരിച്ചത് ഹൃദയാഘാതം മൂലമല്ല: അമ്മ കൊലപ്പെടുത്തിയത്

64 മെഗാപിക്സൽ Samsung GW1P സെൻസറുകൾ, 8 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസറുകൾ, 2 മെഗാപിക്സൽ മാക്രോ ലെൻസുകൾ എന്നിവയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 4,700 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്. 29,999 രൂപയാണ് ഈ സ്മാർട്ട്ഫോണുകളുടെ വിപണി വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button