KeralaLatest News

മദ്യപിച്ചു കഴിഞ്ഞപ്പോൾ നഗരമധ്യത്തിലെ ‘പ്രാവി’ന്റെ പുറത്തു കയറി പറക്കണമെന്ന് ആഗ്രഹം: വീഡിയോ വൈറൽ

കണ്ണൂർ: മദ്യപിച്ച് ലക്കുകെട്ടതോടെ കയറിയിരിക്കാൻ യുവാവ് കണ്ടുപിടിച്ചത് നഗരത്തിന് നടുവിലെ സമാധാന പ്രാവിന്റെ സ്തൂപം. മദ്യപിച്ച് ലക്കുകെട്ട യുവാവ് കാണിച്ചു കൂട്ടുന്ന കോപ്രായങ്ങളുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്. കണ്ണൂരിലാണ് നാട്ടുകാർക്ക് ചിരിക്കാനുളള വക നൽകിയ സംഭവം അരങ്ങേറിയത്.

കണ്ണൂർ കാൾടെക്‌സ് ജംഗ്ഷനിൽ ഞാറാഴ്ച വൈകുന്നേരമാണ് യുവാവിന്റെ അഭ്യാസ പ്രകടനങ്ങൾ അരങ്ങേറിയത്. നാട്ടുകാർക്കും പൊലീസിനും ഇത് മണിക്കൂറുകളോളം തലവേദന സൃഷ്ടിച്ചു. മദ്യപിച്ച് ലക്കുകെട്ടതോടെ കയറിയിരിക്കാൻ യുവാവ് കണ്ടുപിടിച്ചത് കണ്ണൂർ കാൾടെക്‌സ് ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന പ്രാവിന്റെ പ്രതിമയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button