Latest NewsUAENewsInternationalGulf

350 ഫാൻസി വാഹന നമ്പർ പ്ലേറ്റുകൾ ലേലം ചെയ്യും: അറിയിപ്പുമായി ദുബായ് ആർടിഎ

ദുബായ്: ദുബായിൽ 350 ഫാൻസി നമ്പർ പ്ലേറ്റുകൾ ലേലം ചെയ്യും. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന്, നാല്, അഞ്ച് അക്കങ്ങളുള്ള 350 ഫാൻസി നമ്പർ പ്ലേറ്റുകൾ ഓൺലൈൻ ലേലത്തിലൂടെ നൽകുമെന്ന് ആർടിഎ അറിയിച്ചു.

Read Also: സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ആവശ്യപ്പെട്ട സംഭവം: സരിതയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

ഓൺലൈൻ ലേലത്തിനായുള്ള രജിസ്‌ട്രേഷൻ ജൂലൈ 25 തിങ്കളാഴ്ച ആരംഭിച്ചു. ലേല നടപടികൾ ഓഗസ്റ്റ് 1ന് രാവിലെ 8 മണിക്ക് ആരംഭിച്ച് അഞ്ച് ദിവസത്തേക്ക് തുടരും. ലേലത്തിൽ നമ്പർ പ്ലേറ്റുകൾ വിൽക്കുന്നതിന് 5 ശതമാനം വാറ്റ് നികുതി ബാധകമാണ്.

ലേലത്തിൽ പങ്കെടുക്കുന്ന ഓരോരുത്തരും ദുബായിൽ ഒരു ട്രാഫിക് ഫയൽ തുറക്കുകയും 5,000 ദിർഹം സെക്യൂരിറ്റി ചെക്ക് നിക്ഷേപിക്കുകയും റീഫണ്ട് ചെയ്യപ്പെടാത്ത പങ്കാളിത്ത ഫീസ് 120 ദിർഹം നൽകുകയും വേണം.

Read Also: കേരളത്തിലെ സര്‍ക്കാര്‍ ഹോമിയോ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം അറുപതാക്കണം: വിഷയത്തില്‍ സുപ്രീം കോടതി ഇടപെടുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button