Latest NewsIndia

വിവാഹിതരായി ജീവിക്കുന്ന രണ്ടു പേരുടെ ജീവിതത്തിൽ ഇടപെടാൻ ബന്ധുക്കൾക്ക് പോലും അവകാശമില്ല: ഡൽഹി ഹൈക്കോടതി

ഡൽഹി: വിവാഹിതരായി ജീവിക്കുന്ന രണ്ട് പേരുടെ ജീവിതത്തിൽ മറ്റുള്ളവർക്ക് ഇടപെടേണ്ട ആവശ്യമില്ലെന്ന് ഡൽഹി ഹൈക്കോടതി. പരസ്പര സമ്മതത്തോടെ വിവാഹിതരായി ജീവിക്കുന്നവർ ആണെങ്കിൽ, അവരുടെ ജീവിതത്തിൽ കൈകടത്താൻ ബന്ധുക്കൾക്ക് പോലും അവകാശമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

രണ്ടുപേർ അപ്രകാരം വിവാഹിതരായാൽ, അവരുടെ ജാതിയോ മതമോ പരിഗണിക്കാതെ അവരെ സംരക്ഷിക്കേണ്ട ഭരണഘടനാപരമായ ഉത്തരവാദിത്വം രാജ്യത്തിനുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരാപത്തും വരാതെ രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കാനുള്ള ചുമതല ഭരണകൂടത്തിനും അതിന്റെ അനുബന്ധ സ്ഥാപനങ്ങൾക്കുമുണ്ടെന്ന് ജസ്റ്റിസ് തുഷാർ റാവു വ്യക്തമാക്കി. അവരുടെ സംരക്ഷണാർത്ഥമുള്ള ഉത്തരവുകൾ പുറപ്പെടുവിക്കാൻ കോടതി മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Also read:ഗോത്രവർഗ്ഗക്കാരിയായ ആദ്യ പ്രസിഡന്റ്: ദ്രൗപദി മുർമു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
പരസ്പര സമ്മതത്തോടെ വിവാഹിതരായ രണ്ടു പേരുടെ പരാതി പരിഗണിക്കവെയാണ് കോടതി ഈ കാര്യങ്ങൾ പരാമർശിച്ചത്. വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് വിവാഹിതരായ രണ്ടുപേരും, ഭയം മൂലം രണ്ടു ഹോട്ടലുകളിലായാണ് താമസിക്കുന്നത്. തങ്ങൾ സുരക്ഷിതരാണെന്ന് ഉറപ്പു വരുത്താതെ സമാധാനം ലഭിക്കില്ലെന്നും അവർ കോടതിയെ ബോധിപ്പിച്ചിരുന്നു.

Also read: ലഹരിയോട് അനിയന്ത്രിതമായ ആസക്തി: അച്ഛൻ മകനെ കൊന്ന് കഷണങ്ങളാക്കി

തന്റെ പിതാവ് ഉത്തർപ്രദേശ് ഭരണകൂടവുമായി വളരെ അടുത്ത ബന്ധം പുലർത്തുന്നയാളാണെന്നും, അതിനാൽ, പോലീസിനെയും മറ്റും വളരെ എളുപ്പത്തിൽ സ്വാധീനിക്കാൻ സാധിക്കുമെന്നും പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു. പരാതി നൽകിയ രണ്ടുപേർക്കും സംരക്ഷണം നൽകണമെന്നും അവരുടെ ഏതൊരാവശ്യവും അടിയന്തരമായി പരിഗണിക്കണമെന്നും കോടതി ഡൽഹി പോലീസിന് നിർദേശം നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button