KeralaLatest NewsNews

സ്വാതന്ത്ര്യ ദിനം ഇക്കുറി വിപുലമായി ആഘോഷിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍

75-ാം സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിക്കാന്‍ തയ്യാറെടുത്ത് എല്‍ഡിഎഫ്

തിരുവനന്തപുരം: സ്വാതന്ത്ര്യദിനം ഇക്കുറി വിപുലമായി ആഘോഷിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. അന്ന് ഇടതുപക്ഷ മുന്നണിയുടെ ഓഫീസുകളില്‍ ദേശീയപതാക ഉയര്‍ത്തും. ഓഫീസുകള്‍ അലങ്കരിക്കുമെന്നും പ്രതിജ്ഞ ചൊല്ലുമെന്നും ഇ.പി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. നേരത്തെ സ്വാതന്ത്ര്യദിനത്തിന് ഓഫീസുകളില്‍ പതാക ഉയര്‍ത്താന്‍ സിപിഎമ്മും തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംയുക്ത ആഘോഷത്തിന് ഇടതുമുന്നണിയും ഒരുങ്ങുന്നത്.

Read Also:എൽഐസി: സൺ ഫാർമേഴ്സ്യൂട്ടിക്കൽസിലെ ഓഹരി പങ്കാളിത്തം വെട്ടിക്കുറച്ചു

രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കാത്ത പ്രസ്ഥാനമെന്ന വിമര്‍ശനം വര്‍ഷങ്ങളായി സിപിഎമ്മിനെതിരെ ഉയര്‍ന്നിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് 75-ാം വാര്‍ഷിക സമയത്ത് വിപുലമായി ആഘോഷിക്കാന്‍ ഇടതുകക്ഷികള്‍ തീരുമാനിച്ചത്.

ഓഗസ്റ്റ് 15ന് രാവിലെ 10 മണിക്ക് ജില്ലാ കേന്ദ്രങ്ങളില്‍ ആഘോഷ പരിപാടി നടത്തും. എല്‍ഡിഎഫ് ജില്ലാ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും. സ്വാതന്ത്ര്യദിന പ്രതിജ്ഞ എടുക്കുമെന്നും ഇ.പി ജയരാജന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button